Rahul Gandhi | 'ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു': ഓഫിസ് അടിച്ചുതകര്‍ത്തതിന് പിന്നാലെ ചര്‍ചയായി രാഹുലിന്റെ പോസ്റ്റ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എം പിയുടെ വയനാട് കല്‍പ്പറ്റയിലെ എംപി ഓഫിസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതിന് പിന്നാലെ, ഇതേ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി പങ്കുവച്ച ഫേസ് ബുക് പോസ്റ്റ് ചര്‍ചയാകുന്നു. രാഹുല്‍ ഗാന്ധി തന്നെയാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടല്‍ തേടി കത്തയച്ച കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

Rahul Gandhi | 'ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു': ഓഫിസ് അടിച്ചുതകര്‍ത്തതിന് പിന്നാലെ ചര്‍ചയായി രാഹുലിന്റെ പോസ്റ്റ്


ഈ വിഷയത്തില്‍ ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 'ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുര്‍സ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

വനം, കാലാവസ്ഥാ മന്ത്രാലയത്തോടും കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാന്‍ അഭ്യര്‍ഥിക്കാന്‍ സര്‍കാരുകള്‍ക്ക് സാധിക്കും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു.' രാഹുല്‍ പോസ്റ്റില്‍ കുറിച്ചു. കത്തിന്റെ വിശദാംശങ്ങള്‍ സഹിതമാണ് പോസ്റ്റ്.

ബഫര്‍സോണ്‍ വിഷയത്തില്‍ സ്ഥലം എംപിയായ രാഹുല്‍ ഗാന്ധി മൗനം പാലിക്കുകയാണെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ അദ്ദേഹത്തിന്റെ ഓഫിസിലേക്ക് വെള്ളിയാഴ്ച മാര്‍ച് നടത്തിയത്. ഇരച്ചു കയറിയ പ്രവര്‍ത്തകര്‍ ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു.

ഓഫിസിലുണ്ടായിരുന്ന മൂന്നു ജീവനക്കാരേയും ആക്രമിച്ചു. പരിക്കേറ്റവരെ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

അതിനിടെ, എസ്എഫ്‌ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഓഫിസ് ജീവനക്കാരന്‍ അഗസ്റ്റിനുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും രാഹുല്‍ ഗാന്ധി ഫോണില്‍ ആശയവിനിമയം നടത്തി.

Keywords: Rahul Gandhi asks PM to address concerns of those affected by SC order on ESZs, New Delhi, News, Rahul Gandhi, Facebook Post, Trending, Letter, National, Politics.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia