Prime Minister on Yoga Day | യോഗ ആഗോള ആരോഗ്യത്തിന് ദിശാബോധം നല്‍കുന്നതായി പ്രധാനമന്ത്രി; വിഷയം അന്താരാഷ്ട്രതലത്തില്‍ ഏറ്റെടുത്തതിന് ഐക്യരാഷ്ട്ര സഭയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി നരേന്ദ്ര മോദി
Jun 21, 2022, 11:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) മൈസൂറു പോലുള്ള രാജ്യത്തെ ആത്മീയ കേന്ദ്രങ്ങള്‍ നൂറ്റാണ്ടുകളായി പരിപോഷിപ്പിച്ച യോഗ ഊര്‍ജം ഇന്ന് ആഗോള ആരോഗ്യത്തിന് ദിശാബോധം നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ആഗോള സഹകരണത്തിന്റെ അടിസ്ഥാനമായി മാറുകയും മനുഷ്യരാശിക്ക് ആരോഗ്യകരമായ ജീവിതത്തിന്റെ വിശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

യോഗ വീടുകളില്‍ നിന്ന് പുറത്തുവന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതായി ഇന്ന് നാം കാണുന്നുവെന്നും ഇത് ആത്മീയ സാക്ഷാത്കാരത്തിന്റെയും പ്രത്യേകിച്ച് മുമ്പൊന്നുമുണ്ടാകാത്ത തരത്തിലുള്ള മഹാമാരിയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രകൃതിദത്തവും പങ്കാളിത്തവുമായ മനുഷ്യ ബോധത്തിന്റെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗാദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യോഗ ഇപ്പോള്‍ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു. യോഗ ഒരു വ്യക്തിക്ക് മാത്രമുള്ളതല്ല, അത് മനുഷ്യരാശിക്ക് മുഴുവനും വേണ്ടിയുള്ളതാണ്. അതിനാല്‍, ഇത്തവണത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ വിഷയം - യോഗ മനുഷ്യരാശിക്ക് വേണ്ടിയുള്ളത് എന്നാണ്', അദ്ദേഹം പറഞ്ഞു. ഈ വിഷയം ആഗോളതലത്തില്‍ ഏറ്റെടുത്തതിന് ഐക്യരാഷ്ട്ര സഭയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
'യോഗ നമുക്ക് സമാധാനം കൊണ്ടുവരുന്നു. യോഗയില്‍ നിന്നുള്ള സമാധാനം കേവലം വ്യക്തികള്‍ക്ക് മാത്രമുള്ളതല്ല. നമ്മുടെ സമൂഹത്തിനും രാജ്യങ്ങള്‍ക്കും ലോകത്തിനും പ്രപഞ്ചത്തിനും സമാധാനം നല്‍കുന്നു. ഈ പ്രപഞ്ചമാകെ ആരംഭിക്കുന്നത് നമ്മുടെ സ്വന്തം ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്. മാത്രമല്ല, നമ്മുടെ ഉള്ളിലുള്ള എല്ലാറ്റിനെയും കുറിച്ച് യോഗ ബോധമുണ്ടാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നു', ഇന്‍ഡ്യന്‍ സന്യാസിമാരെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിലാണ് യോഗ ദിനവും ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം പകര്‍ന്ന ഇന്‍ഡ്യയുടെ ആ അമൃത് ചൈതന്യത്തിന്റെ സ്വീകാര്യതയാണ് യോഗാ ദിനത്തിന് ലഭിച്ച ഈ വ്യാപകമായ സ്വീകാര്യതയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
79 രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും വിദേശത്തുള്ള ഇന്‍ഡ്യന്‍ മിഷനുകളും ചേര്‍ന്ന് ദേശീയ അതിര്‍ത്തികള്‍ മറികടക്കുന്ന യോഗയുടെ ഏകീകൃത ശക്തിയെ ചിത്രീകരിക്കുന്നതിനായി നടത്തുന്ന 'ഗാര്‍ഡിയന്‍ യോഗ റിംഗ്' എന്ന നൂതന പരിപാടിയെക്കുറിച്ചും അദ്ദേഹം അറിയിച്ചു.
സൂര്യന്‍ പ്രത്യക്ഷത്തില്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ലോകമെമ്പാടും നീങ്ങുമ്പോള്‍, പങ്കെടുക്കുന്ന രാജ്യങ്ങളിലെ സമൂഹ യോഗാ പ്രകടനങ്ങള്‍, ഭൂമിയിലെ ഏതെങ്കിലും ഒരു ബിന്ദുവില്‍ നിന്ന് നോക്കിയാല്‍, ഒരേസമയം ഒന്നിന് പിറകെ ഒന്നായി സംഭവിക്കുന്നതായി തോന്നുന്നതുപോലെ നടക്കും, അങ്ങനെ ഇത് 'ഒരു സൂര്യന്‍, ഒരു ഭൂമി' എന്ന ആശയത്തിന്, അടിവരയിടും. ഈ യോഗപരിശീലനങ്ങള്‍ ആരോഗ്യത്തിനും സന്തുലിതാവസ്ഥയ്ക്കും സഹകരണത്തിനും അത്ഭുതകരമായ പ്രചോദനം നല്‍കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൈസൂറിലെ പ്രധാനമന്ത്രിയുടെ യോഗപ്രകടനത്തോടൊപ്പം ആസാദി കാ അമൃത് മഹോത്സവവുമായി എട്ടാം അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (ഐഡിവൈ) ആഘോഷങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് 75 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ രാജ്യത്തെ 75 പ്രമുഖ സ്ഥലങ്ങളില്‍ കൂട്ടയോഗാ പ്രകടനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത, കോര്‍പറേറ്റ് സ്ഥാപനങ്ങളും മറ്റ് പൗരസമൂഹ സംഘടനകളും രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന യോഗാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.