Draupadi Murmu | മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി
Jun 21, 2022, 21:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു ആണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ചൊവ്വാഴ്ച ചേര്‍ന്ന ബി ജെ പിയുടെ യോഗത്തിലാണ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തത്.
20 പേരുകള്‍ ചര്‍ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്. ഒഡീഷ മുന്‍ മന്ത്രിയാണ് ദ്രൗപതി മുര്‍മു. മികച്ച എം എല്‍ എ യ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞതവണ രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ പേരില്‍ മുര്‍മു പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം രാംനാഥ് കോവിന്ദിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2000 മുതല്‍ 2004 വരെ ഒഡിഷയിലെ റയ്റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ദ്രൗപതി മുര്‍മു. 2015 മെയ് 18 മുതല്‍ ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ ഗവര്‍ണറാണ്.
Keywords: Presidential Polls: Draupadi Murmu, former Jharkhand Governor, is BJP's candidate, New Delhi, News, Politics, President, President Election, BJP, Trending, Meeting, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.