ജെറാര്‍ഡ് പിക്വെ മറ്റൊരു സ്ത്രീക്കൊപ്പം ഉറങ്ങുന്നത് ഷകീറ കണ്ടെത്തിയതായി റിപോര്‍ടില്‍ പറയുന്നു. ജെറാര്‍ഡും ഗായികയും ഒരേ വീട്ടിലല്ല താമസിക്കുന്നത് എന്നതും അഭ്യൂഹങ്ങള്‍ക്ക് കാരണമാുന്നു. ബാഴ്സലോണയിലെ കാലെ മണ്ടാനറിലെ തന്റെ വസതിയില്‍ ജെറാര്‍ഡ് പിക് തനിച്ചാണ് താമസിക്കുന്നതെന്നും റിപോര്‍ടുണ്ട്.
ജെറാര്‍ഡ് പിക്യുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത് ഷകീറ നിര്‍ത്തിയതിന് ശേഷമാണ് കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അവളുടെ മാതൃദിന പോസ്റ്റില്‍ പോലും കാമുകനെ കണ്ടില്ല. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട് , സാഷ (ഏഴ്), മിലാന്‍ (ഒമ്പത്). മാതൃദിനത്തില്‍ ഗായിക കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഫോടോ പോസ്റ്റ് ചെയ്തപ്പോള്‍, അടിക്കുറിപ്പില്‍ ജെറാര്‍ഡിനെ കുറിച്ച് ഒരുവരി പോലും എഴുതിയില്ല. 'ഒരു ചുംബനത്തിലൂടെ അവര്‍ക്ക് എല്ലാ മുറിവുകളും ഉണക്കാനും അവര്‍ക്കുവേണ്ടി പോരാടുന്നത് നിങ്ങളുടെ ജീവിതം അര്‍ഥവത്താക്കാനും കഴിയും.'എന്നായിരുന്നു ഫോടോയുടെ ക്യാപ്ഷന്‍.
റൗ അലജാന്‍ഡ്രോയ്ക്കൊപ്പമുള്ള ഷകീറയുടെ ഏറ്റവും പുതിയ ചിത്രം വേര്‍പിരിയലിനെക്കുറിച്ചുള്ള സാധ്യമായ സൂചനകളാണെന്ന് ആരാധകരും പറയുന്നു. 'നിങ്ങളെ മനസിലാക്കാന്‍, ഞാന്‍ എന്നെ തന്നെ തകര്‍ത്തു' എന്നതുപോലുള്ള വരികളും താരം പോസ്റ്റ് ചെയ്തിരിക്കുന്നു. 'അവര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കി, പക്ഷേ ഞാന്‍ കേട്ടില്ല. പിന്നെ, അത് ഇങ്ങനെ ആയി, ' പൊറുക്കണമെന്ന് എന്നോട് പറയരുത്. അത് ആത്മാര്‍ത്ഥമായി തോന്നുമെങ്കിലും എനിക്ക് നിങ്ങളെ നന്നായി അറിയാം, നിങ്ങള്‍ കള്ളം പറയുമെന്ന് എനിക്കറിയാം.' തുടങ്ങിയ വരികളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ദിനത്തിലാണ് ജെറാര്‍ഡ് പിക്വെയ്ക്കൊപ്പമുള്ള ഫോടോ ഷകീറ അവസാനമായി പോസ്റ്റ് ചെയ്തത്. ഒരു ക്ലോസപ് സെല്‍ഫിയായിരുന്നു അത്, 'ഹാപി വാലന്റൈന്‍സ് ഡേ' എന്നായിരുന്നു അടിക്കുറിപ്പ്. ഷകീറയും ജെറാര്‍ഡ് പിക്വെയും 12 വര്‍ഷമായി ഒരുമിച്ചാണ് ജീവിച്ചിരുന്നത്. 2010ല്‍ ദക്ഷിണാഫ്രികയില്‍ നടന്ന ഫിഫ ലോകകപിലാണ് ഇരുവരും കണ്ടുമുട്ടിയത്. അന്ന് ഷകീറ ആലപിച്ച ടൂര്‍ണമെന്റ് തീം സോംഗ് 'വക്കാ വക' ആഗോള തരംഗമായി മാറിയിരുന്നു.
Keywords: News, World, Top-Headlines, Football Player, Pop singer, Barcelona, Divorce, Cheating, Fraud, Pop Star Shakira, Footballer Gerard Pique, Pop Star Shakira Catches Footballer Gerard Pique Cheating On Her, Couple To Split: Report.
< !- START disable copy paste -->