SWISS-TOWER 24/07/2023

Police security | കണ്ണൂരില്‍ സുധാകരന് സുരക്ഷാകവചമൊരുക്കി പൊലിസ്

 


ADVERTISEMENT

തലശേരി: (www.kvartha.com) സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നേതാക്കള്‍ക്കെതിരെ ഭീഷണിയെന്ന് രഹസ്യാന്വേഷണവിഭാഗം റിപോര്‍ട്. ഇതിനെ തുടര്‍ന്ന്
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിക്ക് കണ്ണൂരിലെത്തുമ്പോള്‍ പൊലിസ്‌ സുരക്ഷ ശക്തമാക്കി. 
              
Police security | കണ്ണൂരില്‍ സുധാകരന് സുരക്ഷാകവചമൊരുക്കി പൊലിസ്

നടാലിലെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രകളിലും സായുധ പൊലീസിന്റെ അകമ്പടിയുണ്ടാകും. സുധാകരന്റെ നേര്‍ക്ക് ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണവിഭാഗം റിപോർടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ സുധാകരന് സുരക്ഷ ശക്തമാക്കിയിരുന്നു.

അദ്ദേഹത്തിന്റെ വാഹനത്തിനും അകമ്പടിയുണ്ടായിരുന്നു. ഇതിന് പുറമേയാണ് സായുധ സേനയുടെ സുരക്ഷ കൂടി ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേര്‍ക്ക് വ്യാപക അക്രമം അരങ്ങേറിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയത്. നിലവില്‍ കണ്ണൂര്‍ ഡിസിസി ഓഫിസിനും പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അക്രമപരമ്പരയില്‍ തളാപ്പിലെ ഡിസിസി ഓഫിസിന് നേരെ കല്ലേറ് നടന്നിരുന്നു. കെ സുധാകരന്റെ ഭാര്യ സ്മിതയുടെ ആഡൂര്‍ പാലത്തുള്ള തറവാട് വീട് സിപിഎമുകാരെന്ന് ആരോപിക്കുന്ന സംഘം കല്ലെറിഞ്ഞു തകര്‍ത്തിരുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, K.Sudhakaran, KPCC, CPM, Congress, Police, Security, Issue, Attack, Police set up security for K Sudhakaran in Kannur.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia