Police filed chargesheet | കനാലില്‍ വീണുമരിച്ച സ്‌കൂടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കി കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പിച്ചു; പ്രതിഷേധം

 


കണ്ണൂര്‍: (www.kvartha.com) കൈവരിയില്ലാത്ത മയ്യില്‍ കൊളച്ചേരിയി പള്ളിപ്പറമ്പ് മുക്കിലെ മസ്‌കറ്റ് ടെയിലേഴ്‌സിനടുത്തുള്ള കനാല്‍ പാലം റോഡില്‍ നിന്നും കനാലില്‍ വീണ് ദാരുണമായി മരണമടഞ്ഞ സ്‌കൂടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കി കണ്ണൂര്‍ കോടതിയില്‍ പൊലീസ് കേസ് നല്‍കി. മയ്യില്‍ പൊലീസാണ് ആറുമാസം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് ചുമത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. മരണമടഞ്ഞ പെരുമാച്ചേരി കാവുംചാല്‍ ചെങ്ങിനി ഒതയോത്ത് സി ഒ ഭാസ്‌കര (54)ന്റെ കുടുംബത്തിനാണ് കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും പിഴയക്കടക്കാന്‍ നോടീസ് കിട്ടിയത്. പൊലീസ് കേസന്വേഷണത്തിന്റെ ക്ലൈമാക്സിൽ പരിഭ്രമിച്ചിരിക്കുകയാണ് കുടുംബം.
                      
Police filed chargesheet | കനാലില്‍ വീണുമരിച്ച സ്‌കൂടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കി കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പിച്ചു; പ്രതിഷേധം

പുതുതായി നിര്‍മിച്ച റോഡിന്റെ നിര്‍മാണത്തിന്റെ അപാകത മൂലമാണ് മരണം സംഭവിച്ചതെന്ന പ്രദേശവാസികളുടെ ആരോപണം നില്‍ക്കുമ്പോഴാണ് മയ്യില്‍ പൊലീസ് അന്വേഷണം പൂര്‍ത്തീകരിച്ചു അപകടത്തില്‍ മരിച്ച ഭാസ്‌കരനെ കുറ്റക്കാരനായി കാണിച്ച് കേസ് അവസാനിപ്പിച്ചത്. ഭാസ്‌കരന്റെ അപകടമരണം നടന്നതിനു ശേഷമുണ്ടായ ജനരോഷത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനെതിരെ ശക്തമായ ആരോപണമുയര്‍ന്നതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നാട്ടുകാര്‍ പ്രകോപിതരായി തടഞ്ഞിരുന്നു.
                 
Police filed chargesheet | കനാലില്‍ വീണുമരിച്ച സ്‌കൂടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കി കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പിച്ചു; പ്രതിഷേധം

ഇതിനെ തുടര്‍ന്ന് പഞ്ചായത് അധികൃതര്‍ ഇടപെടുകയും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപകടം നടന്ന സ്ഥലത്ത് അതിവേഗം കൈവരി നിര്‍മിക്കുകയുമായിരുന്നു. വ്യാപാരിയായിരുന്ന ഭാസ്‌കരന്‍ സഞ്ചരിച്ച സ്‌കൂടര്‍ റോഡിലെ ഇറക്കത്തിനിടെയില്‍ നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കനാലിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് അതുവഴി പോകുന്ന സ്‌കൂള്‍ കുട്ടികൾ ഇദ്ദേഹത്തെ കണ്ടെത്തിയത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇടുപ്പെല്ലിനും കഴുത്തിനുമേറ്റ മാരകമായ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർടം റിപോർട്.

കര്‍ഷകനും ചെറുകിട വ്യാപാരിയുമായ ഭാസ്‌കരന്റെ ദാരുണ മരണത്തിനിടയാക്കിയത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥയാണെന്നിരിക്കെ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ പേരിന് പോലും അന്വേഷണം നടത്താതെയാണ് മരണമടഞ്ഞയാളെ കുറ്റക്കാരനാക്കി പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് കാവുംചാല്‍ റോഡ് സംരക്ഷണസമിതിയുടെ ആരോപണം. കനാലിന് കൈവരി നിര്‍മിക്കണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണെന്നും എന്നാല്‍ അധികൃതര്‍ ഇതു അവഗണിക്കുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുമരാമത്ത്, ഇറിഗേഷന്‍ വകുപ്പുകളുടെയും റോഡ് നിര്‍മാണ കരാറുകാരന്റെയും അനാസ്ഥയ്ക്ക് വെള്ളപൂശികൊണ്ടാണ് പൊലീസ് മരണമടഞ്ഞയാളെ കുറ്റക്കാരനാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും പൊലീസിന്റെ നീക്കത്തെ നിയമപരമായി തന്നെ നേരിടുമെന്നും ഭാസ്‌കരന്റെ ഭാര്യ കെ കെ ശൈലജ അറിയിച്ചു. ഇതുസംബന്ധിച്ച് ഇവര്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ തലതിരിഞ്ഞ നടപടിക്കെതിരെ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കാവുംചാല്‍ റോഡ് സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് നേരത്തെ മനുഷ്യാവകാശകമീഷന് പരാതി നല്‍കിയിരുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Police, Died, Passenger, Dead, Court, Protest, Road, Accident, Complaint, Police Filed Charge Sheet, Police filed chargesheet against scooter passenger who died after fell into a canal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia