Pinarayi Vijayan | വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ആദ്യം; സംസാരിക്കുന്ന ആളുകളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്; പ്രതിപക്ഷനേതാവിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫിസ് ആക്രമണത്തിനിടെ ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Pinarayi Vijayan | വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ആദ്യം; സംസാരിക്കുന്ന ആളുകളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്; പ്രതിപക്ഷനേതാവിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചത് എസ്എഫ്‌ഐക്കാരല്ലെന്നും വീഡിയോ ദൃശ്യങ്ങളില്‍ അതു വ്യക്തമാണെന്നും പറഞ്ഞ മാധ്യമപ്രവര്‍ത്തകനോടാണ് വാര്‍ത്താസമ്മേളനത്തിനിടെ പ്രതിപക്ഷനേതാവ് കയര്‍ത്തത്. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്നു ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ഇവിടെ ആദ്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ രണ്ട് സമീപനം കൃത്യമായി കാണണം. തെറ്റായ ഒരു കാര്യം സംഭവിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അതിനെ തള്ളിപ്പറഞ്ഞ ഒരു സംസ്‌കാരം. അതിനെതിരെ കര്‍ക്കശമായ നടപടി
യെടുക്കാന്‍ തയാറായ ഭരണരീതി. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സമീപനം തന്നെയാണോ നേരത്തെ നടന്നിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസാരിക്കുന്ന ആളുകളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായ മറുപടി നമ്മള്‍ കണ്ടതാണ്. പ്രതിപക്ഷനേതാവിന്റെ പ്രതികരണത്തിനു പിന്നാലെ ചില കൈകള്‍ അറുത്തുമാറ്റുമെന്നു പറഞ്ഞുകൊണ്ടുള്ള അണികളുടെ ആക്രോശങ്ങളും കേരളം കണ്ടു.

മര്യാദക്കിരിക്കണം, അല്ലെങ്കില്‍ ഇറക്കിവിടുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എനിക്കു സുഖിക്കുന്ന ചോദ്യങ്ങള്‍ ആകില്ലല്ലോ സ്വഭാവികമായി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കപ്പെടുക. എനിക്കു പ്രതികരിക്കാതിരിക്കാം. എന്നാല്‍ ചോദ്യങ്ങളെ ഭയപ്പെടുന്ന രീതി ഉണ്ടാകരുതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'അസംബന്ധങ്ങള്‍ ഉന്നയിക്കരുത്, ഇത്തരം ചോദ്യങ്ങള്‍ പിണറായി വിജയനോടു ചോദിച്ചാല്‍ മതി. ഇക്കണക്കിന് എംപി ഓഫിസ് ആക്രമിച്ചത് കോണ്‍ഗ്രസുകാരാണെന്നു നിങ്ങള്‍ പറയുമോ? ഇതൊരു വൈകാരിക പ്രശ്‌നമാണ്. വാര്‍ത്താ സമ്മേളനം തടസപ്പെടുത്താന്‍ കൈരളിയുടെയും ദേശാഭിമാനിയുടെയും ലേഖകനായി ഇവിടെ ഇരുന്നാല്‍, ഞാന്‍ മര്യാദ കാണിക്കുന്നതുകൊണ്ടാണു നിങ്ങള്‍ ഇവിടെയിരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കിവിടും' എന്നായിരുന്നു ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.

Keywords: Pinarayi Vijayan slams Opposition leader over Press Meet Behavior, Thiruvananthapuram, News, Politics, Trending, Pinarayi Vijayan, Chief Minister, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia