Follow KVARTHA on Google news Follow Us!
ad

PepsiCo to invest | യുപിയിലെ ഏറ്റവും വലിയ പ്ലാന്റ് വികസിപ്പിക്കുന്നതിനായി പെപ്‌സികോ ഇൻഡ്യ 186 കോടി രൂപ കൂടി നിക്ഷേപിക്കും; മൊത്തം നിക്ഷേപം 1022 കൂടിയായി ഉയർന്നു

PepsiCo India to invest Rs 186 crore in UP to expand its largest plant, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ മഥുരയിലെ കോസി കലാനിലെ ഭക്ഷ്യ ഉല്‍പ്പാദന കേന്ദ്രത്തിന്റെ വികസനത്തിനും വിപുലീകരണത്തിനുമായി 186 കോടി രൂപ അധികമായി നിക്ഷേപിക്കുമെന്ന് പെപ്സികോ ഇന്‍ഡ്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഉരുളക്കിഴങ്ങ് ചിപ്‌സ് ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ ഹരിത ഭക്ഷ്യ ഉല്‍പാദന കേന്ദ്രത്തില്‍ പെപ്സികോയുടെ മൊത്തം നിക്ഷേപം 1,022 കോടി രൂപ വരും.
                   
News, National, Uttar Pradesh, India, Cash, Top-Headlines, Business, Food, Government, Narendra Modi, Yogi Adityanath, BJP, PepsiCo to Invest, PepsiCo India to invest Rs 186 crore in UP to expand its largest plant.

ലോകത്തിലെ മുന്‍നിര ചിപ്‌സ് ബ്രാന്‍ഡായ ഡോറിറ്റോസ് ഉല്‍പാദിപ്പിക്കുന്ന ഒരു പുതിയ നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ കംപനി അതിന്റെ അത്യാധുനിക ഫുഡ് ഫാക്ടറിയുടെ ശേഷി വര്‍ധിപ്പിക്കുമെന്നും പ്രസ്താവനയില്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ലക്നൗവില്‍ നടന്ന നിക്ഷേപക ഉച്ചകോടിയുടെ മൂന്നാം തറക്കല്ലിടല്‍ ചടങ്ങിലാണ് പെപ്സികോ നിക്ഷേപം നടത്തിയത്.

ഉത്തര്‍പ്രദേശിലെ പുരോഗമന പരിസ്ഥിതിയും വ്യാവസായിക കാലാവസ്ഥയും വ്യവസായ സൗഹൃദ നിയമങ്ങളും കച്ചവടം നടത്തുന്നതിനുള്ള ലളിതമായ സംവിധാനങ്ങളും കംപനിക്ക് ചില അത്ഭുതകരമായ അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ കോസിയില്‍ ഹരിത ഭക്ഷ്യ പ്ലാന്റ നിര്‍മിക്കാന്‍ തങ്ങളെ പ്രാപ്തരാക്കിയെന്നും പെപ്സികോ ഇന്‍ഡ്യ പ്രസിഡന്റ് അഹ്‌മദ്‌ എല്‍ഷൈഖ് പറഞ്ഞു.

'അത്യാധുനിക സൗകര്യം യുപിയിലെ സാമ്പത്തിക സ്ഥിതിക്ക് ഇന്ധനം നല്‍കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മികച്ച പ്രതികരണം കണക്കിലെടുത്ത്, സംസ്ഥാനത്ത് 186 കോടി രൂപ കൂടി നിക്ഷേപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ നിക്ഷേപം ഉത്തര്‍പ്രദേശ് സംസ്ഥാനവുമായുള്ള ഞങ്ങളുടെ 'പങ്കാളിത്തത്തിന്റെ' മറ്റൊരു സാക്ഷ്യമാണ്, കൂടാതെ ഇന്‍ഡ്യന്‍ ഗവണ്‍മെന്റിന്റെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന് അനുസൃതവുമാണ്,' എല്‍ഷെയ്ഖ് ചൂണ്ടിക്കാട്ടി.

Keywords: News, National, Uttar Pradesh, India, Cash, Top-Headlines, Business, Food, Government, Narendra Modi, Yogi Adityanath, BJP, PepsiCo to Invest, PepsiCo India to invest Rs 186 crore in UP to expand its largest plant.
< !- START disable copy paste -->

Post a Comment