Follow KVARTHA on Google news Follow Us!
ad

CPM to take action | പയ്യന്നൂരിലെ സാമ്പത്തിക ക്രമക്കേട് വിവാദം: എംഎല്‍എ ഉള്‍പെടെയുള്ളവര്‍ക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം; കാരണം കാണിക്കല്‍ നോടീസുമായി ജില്ലാ നേതൃത്വം

Payyannur financial controversy: CPM ready to take action against MLAs and others, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) സിപിഎമിനെ പിടിച്ചുകുലുക്കിയ പയ്യന്നൂര്‍ തുക വെട്ടിപ്പ് വിവാദത്തില്‍ ഉന്നത നേതാവ് ഉള്‍പെടെ ആറുപേര്‍ക്കെതിരെ പാര്‍ടി നടപടി വരുന്നു. ഇവര്‍ നല്‍കുന്ന വിശദീകരണം തൃപതികരമല്ലെങ്കില്‍ തരംതാഴ്ത്താനാണ് നീക്കം. നടപടി നേരിടേണ്ടിവരുന്നവരില്‍ പിണറായി പക്ഷക്കാരനായ ഒരു എംഎല്‍എയുമുണ്ടെന്നതാണ് ശ്രദ്ധേയം. എന്നാല്‍ പയ്യന്നൂരിലെ ആരോപണത്തിന് പിന്നില്‍ ഗ്രൂപിസമല്ല സാമ്പത്തിക ക്രമക്കേടാണെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിനുള്ളത്. അതുകൊണ്ടു തന്നെ ജില്ലാസെക്രടറിയേറ്റ് അംഗമായ എംഎല്‍എ ഉള്‍പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ അതു പാര്‍ടിക്കുള്ളില്‍ തെറ്റായ സന്ദേശമുണ്ടാക്കുമെന്ന അഭിപ്രായത്തിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു.
                             
News, Kerala, Kannur, Top-Headlines, Payyannur, Controversy, CPM, MLA, Political Party, Payyannur financial controversy: CPM ready to take action against MLAs and others.

കഴിഞ്ഞ ദിവസം ജില്ലാ കമിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പയ്യന്നൂര്‍ മുന്‍ എംഎല്‍എ, ടി കൃഷ്ണന്‍, പി സന്തോഷ്, വി നാരായണന്‍ എന്നിവരുമായി കൂടിയാലോചന നടത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടന്നുവെന്നത് പകല്‍ പോലെ വ്യക്തമായിട്ടും നടപടിയെടുത്തില്ലെങ്കില്‍ അതു പയ്യന്നൂരിലെ പാര്‍ടിയെ തകര്‍ക്കുമെന്നു ഇവര്‍ കോടിയേരിയോട് പറഞ്ഞുവെന്നാണ് സൂചന. 2021- ലെ നിയമസഭാ തെരഞ്ഞെടുപ്പ് തുക തിരിമറി ആരോപണം, രക്തസാക്ഷി ധനരാജ് കുടുംബസഹായ തുക വകമാറ്റല്‍, പാര്‍ടി ഏരിയാ കമിറ്റി ഓഫീസ് നിര്‍മാണത്തിനായി നടത്തിയ ചിട്ടി നടത്തിപ്പിലെ ക്രമക്കേട് എന്നിങ്ങനെ രണ്ടു കോടിയുടെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.

പയ്യന്നൂര്‍ മണ്ഡലം എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പെടെയുള്ള ആറ് പേര്‍ക്കാണ് അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ പാര്‍ടി ജില്ലാ കമിറ്റി നോടീസ് നല്‍കിയത്. കഴിഞ്ഞയാഴ്ച സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമിറ്റി യോഗം വിഷയം ഒരു ദിവസം മുഴുവന്‍ ചര്‍ച ചെയ്തിരുന്നു. അച്ചടക്ക നടപടിയിലേക്ക് കടന്ന് പാര്‍ടിയുടെ പ്രതിച്ഛായ കളയാതെ പ്രശ്‌നം ഒത്തുതീര്‍ക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രകമിറ്റിയംഗമായ ഇ പി ജയരാജന്‍ മുന്നോട്ടുവച്ചെങ്കിലും ജില്ലാകമിറ്റിയിലെ ബഹുഭൂരിപക്ഷം പേരും തള്ളിക്കളയുകയായിരുന്നു.

ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടി വേണമെന്ന് പയ്യന്നൂരില്‍ നിന്നുള്‍പെടെയുള്ള നേതാക്കള്‍ നിലപാട് എടുത്തതോടെയാണ് നോടീസ് നല്‍കാന്‍ തീരുമാനിച്ചത്. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂധനന്‍, ഏരിയ കമിറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, കെ കെ ഗംഗാധരന്‍, ഓഫീസ് സെക്രടറി കരിവെള്ളൂര്‍ കരുണാകരന്‍, മുന്‍ ഏരിയ സെക്രടറി കെ പി മധു തുടങ്ങിയവരാണ് വിശദീകരണം നല്‍കേണ്ടത്. നോടീസ് കൈപ്പറ്റിയവരില്‍ നിന്നും മറുപടി വാങ്ങിയശേഷം 12 ന് ചേരുന്ന ജില്ലാ കമിറ്റിയില്‍ അച്ചടക്കലംഘനത്തിന് നടപടി ഉണ്ടാകുമെന്നാണ് വിവരം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമിറ്റി ഓഫീസ് കെട്ടിട നിര്‍മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയര്‍ന്ന ആരോപണം.

കെട്ടിട നിര്‍മാണ ഫണ്ടില്‍ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയില്‍ ജില്ലാ കമിറ്റി നിയോഗിച്ച സംസ്ഥാന കമിറ്റിയംഗം ടി വി രാജേഷ്, പി വി ഗോപിനാഥ് എന്നിവരുള്‍പെടുന്ന മൂന്നംഗ ഉപസമിതിയാണ് റിപോർട് നല്‍കിയത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം അന്വേഷിച്ച് റിപോര്‍ടില്‍ വ്യക്തമാക്കിയത്. പയ്യന്നൂരിലെ ഫണ്ട് ക്രമക്കേട് വിഷയം പരിഹരിക്കാന്‍ ഇത് രണ്ടാം തവണയാണ് കോടിയേരിയുടെ സാന്നിധ്യത്തില്‍ അടിയന്തിര ജില്ലാകമിറ്റി യോഗം ചേര്‍ന്നത്.

Keywords: News, Kerala, Kannur, Top-Headlines, Payyannur, Controversy, CPM, MLA, Political Party, Payyannur financial controversy: CPM ready to take action against MLAs and others.
< !- START disable copy paste -->

Post a Comment