Follow KVARTHA on Google news Follow Us!
ad

Found Chicken Piece | 'ദയനീയം'; സൊമാറ്റോ വഴി ഓർഡർ ചെയ്ത കോഫിയിൽ കോഴിക്കഷ്ണം കണ്ടെത്തിയെന്ന് യുവാവ്; പുതിയ വാഗ്ദാനം നൽകി കംപനിക്ക് 'വിലക്കെടുക്കാനാകില്ലെന്ന്' മറുപടി

'Pathetic': Man Claims He Found Chicken Piece in Coffee Ordered Via Zomato #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത കോഫിയില്‍ കോഴിയുടെ കഷ്ണം ഉള്ളത് കണ്ട് ഉപഭോക്താവ് ഞെട്ടി. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുമിത് സൗരഭ് എന്ന ഉപയോക്താവ് ജൂണ്‍ മൂന്നിന് തേര്‍ഡ് വേവ് ഇന്‍ഡ്യ എന്ന കോഫി ഹൗസില്‍ നിന്ന് സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത കാപ്പിയുടെ ചിത്രമാണ് പങ്കിട്ടത്.
            
'Pathetic': Man Claims He Found Chicken Piece in Coffee Ordered Via Zomato, National, News, Top-Headlines, New Delhi, Man, Food, Package, Coffee, Chicken, Zomato.


ഇനി സൊമാറ്റോ വഴി ഒരു സാധനവും ഓര്‍ഡര്‍ ചെയ്യില്ലെന്ന് സുമിത് വ്യക്തമാക്കി. സൊമാറ്റോയുടെ ഹെല്‍പ്ലൈനുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോടും സുമിത് പങ്കിട്ടു. നഷ്ടപരിഹാരമായി സൗജന്യ പ്രോ പ്ലസ് അംഗത്വം കംപനി വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 'പ്രിയ സൊമാറ്റോ, തെറ്റുകള്‍ ചെയ്തതിന് ശേഷം എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയുമെന്ന് വിചാരിക്കരുത്' സുമിത് ട്വീറ്റ് ചെയ്ത സ്‌ക്രീന്‍ഷോടിന് അടിക്കുറിപ്പെഴുതി.

കോഫി ഹൗസ് അധികൃതര്‍ സുമിതിനെ സമീപിക്കുകയും സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു. ഹായ് സുമിത്. ഇതില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു. നവരാത്രിക്ക് ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോഴുണ്ടായ മറ്റൊരു അനുഭവവും സുമിത് പങ്കുവെച്ചു. വെജ് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. പക്ഷെ, കിട്ടിയത് കോഴി ബിരിയാണിയും. അന്നും അവരോരോ ന്യായീകരണങ്ങള്‍ പറഞ്ഞു. അത് റെസ്റ്റോറന്റിന് പറ്റിയ വീഴ്ചയായിരുന്നു.

കോഫിയില്‍ കോഴിയുടെ കഷണം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി നെറ്റിസണ്‍സ് രംഗത്തെത്തി. ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായത് എന്നായിരുന്നു ചര്‍ച. 'എന്റെ അനുമാനം കാപ്പി പാക് ചെയ്യുന്ന ആള്‍ കോഴി കഴിക്കുകയായിരുന്നു. എന്തായാലും, ഇതൊരിക്കലും പൊറുക്കാനാകില്ല' ഒരു ഉപയോക്താവ് എഴുതി. 'എനിക്ക് വളരെ ജിജ്ഞാസയുണ്ട്, ലോകത്ത്, വളരെ വ്യത്യസ്തമായ ഒരു കൗണ്ടറില്‍/മെഷീനില്‍ തയ്യാറാക്കുന്ന കാപ്പിയില്‍ ചികന്‍ കഷണം എങ്ങനെ വീണെന്ന് അറിയാന്‍'. മറ്റൊരാളെഴുതി.

ഭക്ഷണം, പാകേജിംഗ്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് നിരവധി പിഴവുകള്‍ സൊമാറ്റോയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. സൊമാറ്റോ വിതരണക്കാരന്‍ വിതരണം ചെയ്യാനുള്ള ഭക്ഷണം കഴിക്കുന്നത് ക്യാമറയില്‍ കുടുങ്ങിയത് കുപ്രസിദ്ധമായ സംഭവങ്ങളിലൊന്നാണ്.

Keywords: 'Pathetic': Man Claims He Found Chicken Piece in Coffee Ordered Via Zomato, National, News, Top-Headlines, New Delhi, Man, Food, Package, Coffee, Chicken, Zomato.


< !- START disable copy paste -->

Post a Comment