Follow KVARTHA on Google news Follow Us!
ad

IUML President's Programme | പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം വ്യാഴാഴ്ച കാസർകോട്ട് നിന്നാരംഭിക്കും; വെള്ളിയാഴ്ച കണ്ണൂരിൽ

Panakkad Sayyid Sadiq Ali Shihab Thangal's state journey will start from Kasaragod on Thursday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം വ്യാഴാഴ്ച കാസർകോട്ട് നിന്നാരംഭിക്കും. വെള്ളിയാഴ്ച കണ്ണൂരിലായിരിക്കും പര്യടനം. രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ റോയല്‍ ഒമാര്‍ സിലിൽ ജില്ലയിലെ മത, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക രംഗത്തുള്ള പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിനായി സൗഹൃദ സംഗമത്തോടെയാണ് തുടക്കം. തുടര്‍ന്ന് 11 മണിക്ക് മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് കെ.കുഞ്ഞിമുഹമ്മദ് ബാഫഖി തങ്ങള്‍ സൗധത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
                         
News, Kerala, Kannur, Top-Headlines, Panakkad, Kasaragod, IUML, Muslim-League, Programme, Panakkad Sayyid Sadiq Ali Shihab Thangal, Panakkad Sayyid Sadiq Ali Shihab Thangal's state journey will start from Kasaragod on Thursday.

വൈകുന്നേരം മൂന്നിന് സാധു കല്യാണമണ്ഡപത്തില്‍ 3000 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ നടക്കും. ദേശീയ സെക്രടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ്ങ് സെക്രടറി ഇ ടി മുഹമ്മദ് ബശീര്‍ എംപി, സംസ്ഥാന സെക്രടറി പിഎംഎ സലാം, കെ എം ശാജി, പാര്‍ടി എംഎല്‍എമാര്‍ എന്നിവര്‍ 'സംസാരിക്കും.

ഇഫ്ത്വാർ വിരുന്നിനിടെ ബിജെപി.നേതാവ് അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കിയതുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ സംസ്ഥാന കമിറ്റിക്ക് റിപോർട് നല്‍കിയിട്ടുണ്ടെന്നും അവരാണ് തീരുമാനമെടുക്കേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സെക്രടറി അബ്ദുൽ കരീം ചേലേരി മറുപടി നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ വിപി വമ്പന്‍, കെപി ത്വാഹിര്‍, എംപിഎ റഹീം എന്നിവരും പങ്കെടുത്തു.

Keywords: News, Kerala, Kannur, Top-Headlines, Panakkad, Kasaragod, IUML, Muslim-League, Programme, Panakkad Sayyid Sadiq Ali Shihab Thangal, Panakkad Sayyid Sadiq Ali Shihab Thangal's state journey will start from Kasaragod on Thursday.
< !- START disable copy paste -->

Post a Comment