Deepika's Murder Case | 'ശരീരത്തില്‍ 30 ലധികം മുറിവുകള്‍, പലതും ആഴത്തിലുള്ളത്, നേരത്തെയും ആക്രമിച്ചിരുന്നു'; പാലക്കാട് വെട്ടേറ്റ് മരിച്ച ദീപികയുടെ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്ത്; കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിര്‍ത്തതാണ് പ്രകോപനത്തിന് കാരണമെന്ന് ഭര്‍ത്താവിന്റെ മൊഴി
Jun 30, 2022, 11:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മണ്ണാര്‍ക്കാട്: (www.kvartha.com) പാലക്കാട് പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ച ദീപികയുടെ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നു. യുവതിയുടെ ശരീരത്തില്‍ 30 ലധികം മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്. കഴുത്തിലും തലയിലും കയ്യിലുമായാണ് ഇത്രയും വെട്ടേറ്റത്. പലതും ആഴത്തിലുള്ള മുറിവുകളാണെന്ന് റിപോര്‍ടില്‍ പറയുന്നു.മൃതദേഹം പെരിന്തല്‍മണ്ണയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ടം നടത്തിയത്.
താന്‍ കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിര്‍ത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് അവിനാശ് നല്‍കിയ മൊഴിയെന്നും എന്നാല്‍, ഇത് വിശ്വസിക്കാനാവില്ലെന്നും ഡിവൈഎസ്പി വി എ കൃഷ്ണദാസ് പറഞ്ഞു. ഇരുവരും തമ്മില്‍ നേരത്തേയും കലഹമുണ്ടായിരുന്നതായും മാനസിക പ്രശ്‌നങ്ങള്‍ക്ക് അവിനാശ് ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. മുന്‍പ് പലതവണ ദീപികയെ അവിനാശ് ആക്രമിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് കോയമ്പതൂര്‍ കന്തസ്വാമി ലേഔട്ടില്‍ രവിചന്ദ്രന്റെയും വാസന്തിയുടെയും മകള്‍ ദീപിക ഭര്‍തൃവീട്ടില്‍ വെട്ടേറ്റ് മരിച്ചത്. പിന്നാലെ, ഭര്‍ത്താവ് പള്ളിക്കുറുപ്പ് വീട്ടിക്കാട്ട് സ്വദേശി അവിനാശിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച അവിനാശിനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
ബെഗ്ംളൂറിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുന്‍പാണ് പള്ളിക്കുറുപ്പിലെ കുടുംബ വീട്ടിലെത്തിയത്. എംഎസ്സി കംപ്യൂടര്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയ ദീപിക, രവിചന്ദ്രന്റെയും വാസന്തിയുടെയും ഏക മകളാണ്. ദീപികയ്ക്ക് ഒരു സഹോദരനുമുണ്ട്. മകന്‍ ഐവിനെ ദീപികയുടെ മാതാപിതാക്കളെ ഏല്‍പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

