Follow KVARTHA on Google news Follow Us!
ad

Attempt to Abduct Officer | പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; 2 പേര്‍ അറസ്റ്റില്‍

Palakkad: Attempt to abduct Excise officer#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com) എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. സ്റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡിലെ സുബിനെയാണ് അക്രമികള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കഞ്ചാവ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥന്‍ കയറിയ വാഹനം നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് വാളയാര്‍ അട്ടപ്പള്ളത്തുവച്ച് സുബിന്‍ വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇതിന് പിന്നാലെ കൊഴിഞ്ഞാമ്പറയില്‍ കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നുവെന്ന് പരാതിയില്‍ പറയുന്നു. 

News,Kerala,State,palakkad,Complaint,Arrested,Accused,Vehicles, Palakkad: Attempt to abduct Excise officer


തട്ടികൊണ്ടുപോയ സംഘത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ഫാദില്‍, ജേകബ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. 

Keywords: News,Kerala,State,palakkad,Complaint,Arrested,Accused,Vehicles, Palakkad: Attempt to abduct Excise officer

Post a Comment