Netizens' criticism | പരസ്യത്തില്‍ ആലിയ ഭട്ടിന്റെ രംഗം ദുരുപയോഗം ചെയ്തു; പാകിസ്താന്‍ റെസ്റ്റോറന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി നെറ്റിസൻസ്; സംഭവം ഇങ്ങനെ

 


ഇസ്ലാമാബാദ്: (www.kvartha.com) ആലിയ ഭട്ട് അഭിനയിച്ച ബോളിവുഡ് ചിത്രമായ ഗംഗുബായ് കത്യവാഡിയിലെ ഒരു രംഗം പുരുഷന്മാര്‍ക്ക് മാത്രമുള്ള ഓഫര്‍ പ്രമോട് ചെയ്യാന്‍ കറാചിയിലെ ഒരു റെസ്റ്റോറന്റ് ഉപയോഗിച്ചതിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം നേരിട്ടു. ചിത്രത്തില്‍ ആലിയ ഭട്ട് ഒരു വേശ്യാലയ നടത്തിപ്പുകാരിയായാണ് അഭിനയിച്ചത്. പരസ്യത്തില്‍, സിനിമയിലെ ഗംഗുബായി എന്ന അഭിസാരികയുടെ ലുകില്‍ ആലിയ ഭട്ട് കസ്റ്റമേഴ്‌സിനെ ലഭിക്കാന്‍ പുരുഷന്മാരോട് ആംഗ്യം കാണിക്കുന്ന ഒരു രംഗമാണ് കാണിച്ചത്. ആ പോസ്റ്ററിനൊപ്പം, സ്വിംഗ് എന്ന റെസ്റ്റോറന്റ് പുരുഷന്മാര്‍ക്ക് 25% കിഴിവ് നല്‍കുമെന്നും പ്രഖ്യാപിച്ചു. 'അജാ ന രാജാ - നിങ്ങള്‍ എന്തിനാണ് കാത്തിരിക്കുന്നത്?' എന്നായിരുന്നു പരസ്യത്തിന്റെ ടാഗ് ലൈൻ.
             
Netizens' criticism | പരസ്യത്തില്‍ ആലിയ ഭട്ടിന്റെ രംഗം ദുരുപയോഗം ചെയ്തു; പാകിസ്താന്‍ റെസ്റ്റോറന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി നെറ്റിസൻസ്; സംഭവം ഇങ്ങനെ
                          
റെസ്റ്റോറന്റിന്റെ വിലകുറഞ്ഞ പ്രമോഷനെ സാമൂഹ്യ മാധ്യമങ്ങൾ ആക്ഷേപിച്ചതോടെ ഇന്‍സ്റ്റാഗ്രാമിലെ അവരുടെ പരസ്യത്തിന് വന്‍ തിരിച്ചടിയായി. 'നിങ്ങള്‍ ഇവിടെ എന്താണ് പ്രതിപാദിച്ചിരിക്കുന്നതെന്ന് ശരിക്കും പരിശോധിക്കേണ്ടതുണ്ട്. നിങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്തും ന്യായീകരിക്കാന്‍ വേദനാജനകമായ ഒരു രംഗം ഉപയോഗിക്കുന്നത് സ്ത്രീവിരുദ്ധതയും അജ്ഞതയുമാണ്,' ഒരു ഉപയോക്താവ് എഴുതി.

'ഇത് ഒരുതരം മാര്‍കറ്റിംഗ് തന്ത്രമാണെന്നും നിങ്ങള്‍ക്ക് കുറച്ച് പബ്ലിസിറ്റിയും ഇടപാടുകളും ലഭിക്കുമെന്ന് കരുതുന്നുവെങ്കില്‍, തെറ്റിപ്പോയി. വേശ്യാവൃത്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയില്‍ നിന്നുള്ള ഒരു ക്ലിപ് ഉപയോഗിക്കുന്നത് നിങ്ങള്‍ എത്രത്തോളം തരംതാഴ്ന്നതാണ് എന്നതിന് ഉദാഹരണമാണ്,' മറ്റൊരാൾ കുറിച്ചു.

അതേസമയം റെസ്റ്റോറന്റ് പരസ്യത്തെ ന്യായീകരിക്കുകയും ഇത് ഒരു ആശയം മാത്രമാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പറഞ്ഞു. 'സിനിമയും ഈ പോസ്റ്റും ഒരു ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങള്‍ എല്ലായ്‌പ്പോഴും സ്‌നേഹത്തോടെ നിങ്ങളെ സേവിക്കും, മറ്റൊരു ടാഗ് ലൈൻ ഉപയോഗിച്ച് ഉടമസ്ഥര്‍ കുറിച്ചു.

Keywords:  Latest-News, World, Pakistan, Alia Bhatt, Actress, Bollywood, Criticism, Advertisement, Controversy, Social-Media, Pakistani restaurant draws flak for using Alia Bhatt's scene in 'Aja na Raja' advertisement.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia