Follow KVARTHA on Google news Follow Us!
ad

Road Accident | മദ്യലഹരിയില്‍ വാഹനമോടിച്ച് എക്‌സൈസ് മന്ത്രിയുടെ കാറില്‍ ഇടിച്ചതായി പരാതി; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

Overspeeding van hits minister's car; man held in Kannur #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തളിപ്പറമ്പ്: (www.kvartha.com) മദ്യലഹരിയില്‍ വാഹനമോടിച്ച് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്റെ കാറില്‍ ഇടിച്ചതായി പരാതി. സംഭവത്തില്‍ പികപ് വാന്‍ ഡ്രൈവറായ പി എസ് രഞ്ജിത്തി(45)നെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു

ശനിയാഴ്ച രാത്രി മന്ത്രി എം വി ഗോവിന്ദന്റെ വീടിന് സമീപം ഒഴക്രോത്തായിരുന്നു സംഭവം. ഒരു പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ കാറില്‍ രഞ്ജിത്ത് ഓടിച്ച പാചക വാതക ഏജന്‍സിയുടെ പികപ് വാന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

News,Kerala,State,Kannur,Accident,Minister,Local-News, Overspeeding van hits minister's car; man held in Kannur


എസ്‌കോര്‍ട് ഡ്യൂടിയിലുണ്ടായിരുന്ന വളപട്ടണം എസ് ഐ ഗണേശന്റെ പരാതിപ്രകാരം രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തളിപ്പറമ്പ് താലൂക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

രണ്ടാഴ്ച മുന്‍പ് എം വി ഗോവിന്ദന്‍ സഞ്ചരിച്ച കാര്‍ രാത്രിയില്‍ കണ്ണൂരില്‍ ഡിവൈഡറില്‍ കയറി അപകടം സംഭവിച്ചിരുന്നു. 

Keywords: News,Kerala,State,Kannur,Accident,Minister,Local-News, Overspeeding van hits minister's car; man held in Kannur 

Post a Comment