SWISS-TOWER 24/07/2023

Oscar Winner Arrested | വിദേശവനിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി പരിക്കേല്‍പ്പിച്ച് വിമാനത്താവളത്തിലുപേക്ഷിച്ചെന്ന് കേസ്; ഓസ്‌കര്‍ ജേതാവായ സംവിധായകന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


റോം: (www.kvartha.com) ലൈംഗികാതിക്രമക്കേസില്‍ കനേഡിയന്‍ തിരക്കഥാകൃത്തും സംവിധായകനും ഓസ്‌കര്‍ ജേതാവുമായ പോള്‍ ഹാഗ്ഗിസ് അറസ്റ്റില്‍. വിദേശവനിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി പരിക്കേല്‍പ്പിച്ച് വിമാനത്താവളത്തിലുപേക്ഷിച്ചെന്നാണ് കേസ്. ഇറ്റലിയിലെ ഒസ്തുനിയിലാണ് കേസിനാസ്പദമായ സംഭവം. 
Aster mims 04/11/2022

ഇറ്റലിക്ക് പുറത്തുനിന്നുള്ള സ്ത്രീയെ ഹാഗ്ഗിസ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് തൊട്ടടുത്ത നഗരമായ ബ്രിന്ദിസിയിലെ പബ്ലിക് പ്രോസിക്യൂടര്‍ പറഞ്ഞത്. ഗുരുതര ലൈംഗികാത്രികമം, ശാരീരികമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, വിദേശയുവതിക്കെതിരെ മുന്‍വിധിയോടെ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്നിവ സംവിധായകനും തിരക്കഥാകൃത്തുമായ ഹാഗ്ഗിസ് ചെയ്തതായി സംശയിക്കുന്നതായി ബ്രിന്ദിസി പ്രോസിക്യൂടര്‍മാരുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തു. വിവിധ പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം റിപോര്‍ട് ചെയ്തിട്ടുണ്ട്. 

അതിക്രമത്തിന് ഇരയായ യുവതി ഹാഗ്ഗിസിനൊപ്പം താമസിച്ചിരുന്നതായി പ്രോസിക്യൂടര്‍മാര്‍ പറഞ്ഞു. കുറച്ചു കാലം മുന്‍പ് പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പീഡനത്തിനിരയാക്കിയ ശേഷം സംവിധായകന്‍ പെണ്‍കുട്ടിയെ പാപോള കാസെയ്ല്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ ജീവനക്കാരും പൊലീസും ചേര്‍ന്ന് അവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ഇറ്റാലിയന്‍ സ്‌ക്വാഡ്ര പൊലീസ് യൂനിറ്റ് ഓഫീസിലെത്തിച്ചശേഷം പെണ്‍കുട്ടിയെ ബ്രിന്ദ്‌സിയിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 

ഇറ്റലിയിലെ നിയമമനുസരിച്ച് കേസിനേക്കുറിച്ച് ഇപ്പോളൊന്നും പറയാനില്ലെന്ന് ഹാഗ്ഗിസിന്റെ പേഴ്‌സനല്‍ അറ്റോണി പ്രിയ ചൗധരി പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ ആരോപണങ്ങളും തള്ളിപ്പോവുമെന്നും അദ്ദേഹം നിരപരാധിയാണെന്നും കേസുമായി എല്ലാത്തരത്തിലും സഹകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Oscar Winner Arrested | വിദേശവനിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി പരിക്കേല്‍പ്പിച്ച് വിമാനത്താവളത്തിലുപേക്ഷിച്ചെന്ന് കേസ്; ഓസ്‌കര്‍ ജേതാവായ സംവിധായകന്‍ അറസ്റ്റില്‍


സ്പാനിഷ് കലാ നിരൂപകന്‍ സോള്‍ കോസ്റ്റല്‍സ് ഡൗള്‍ടനും ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള ഇറ്റാലിയന്‍ ജേണലിസ്റ്റ് സില്‍വിയ ബിസിയോയും ചേര്‍ന്ന് ജൂണ്‍ 21 മുതല്‍ 26 വരെ നടത്താനിരുന്ന ഒരു പുതിയ ചലച്ചിത്ര പരിപാടിയായ അല്ലോറ ഫെസ്റ്റില്‍ മാസ്റ്റര്‍ ക്ലാസ് അവതരിപ്പിക്കാനിരിക്കേയാണ് ഹാഗ്ഗിസ് അറസ്റ്റിലാവുന്നത്.

'മില്യന്‍ ഡോളര്‍ ബേബി' എന്ന ചിത്രത്തിന്റെ രചയിതാവായ ഹാഗ്ഗിസിനെ അറസ്റ്റ് ചെയ്തത് ഞെട്ടലുണ്ടാക്കിയെന്ന് അല്ലോറ ഫെസ്റ്റ് അധികൃതര്‍ പ്രതികരിച്ചു. സംവിധായകന്‍ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളില്‍ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തതായും അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും അവര്‍ അറിയിച്ചു.

2013-ലും ഹാഗ്ഗിസിനെതിരെ സമാന പരാതി ഉയര്‍ന്നിരുന്നു. ഒരു പ്രീമിയറിന് ശേഷം ഹാഗ്ഗിസ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഒരു യുവതി രംഗത്തുവന്നിരുന്നു.

Keywords:  News,World,international,Rome,Molestation,Case,Arrest,Oscar,Police,Foreign, Oscar-Winning Filmmaker Paul Haggis Arrested In Italy On Assault Charges
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia