Online trading fraud | ഓൺലൈൻ വ്യാപാര തട്ടിപ്പ്: 'ബിസിനസുകാരന് 9.21 ലക്ഷം രൂപ നഷ്ടപ്പെട്ടു'

 


Online trading fraud | ഓൺലൈൻ വ്യാപാര തട്ടിപ്പ്: 'ബിസിനസുകാരന് 9.21 ലക്ഷം രൂപ നഷ്ടപ്പെട്ടു'

പൂനെ: (www.kvartha.com) ഓൺലൈൻ വ്യാപാര തട്ടിപ്പിൽ ബിസിനസുകാരന് 9.21 ലക്ഷം നഷ്ടപ്പെട്ടതായി പരാതി. പൂനെ ആസ്ഥാനമായുള്ള വ്യവസായി രാജേഷ് ഗുൽഹാനെ (47) ഇതുസംബന്ധിച്ച് ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷനിൽ സൈബർ ക്രൈം ഡിപാർട്മെന്റിൽ പരാതി നൽകി. 2022 ഏപ്രിലിൽ സിംഗപൂർ ആസ്ഥാനമായുള്ള ഏഷ്യ, മലേഷ്യ കെപൽ കോർപറേഷൻ കംപനി വഴിയുള്ള വ്യാപാരം സംബന്ധിച്ച് വാട്സ്ആപിൽ കോളുകളും സന്ദേശങ്ങളും ലഭിച്ചതായി പരാതിക്കാരൻ പറയുന്നു.
               
Online trading fraud | ഓൺലൈൻ വ്യാപാര തട്ടിപ്പ്: 'ബിസിനസുകാരന് 9.21 ലക്ഷം രൂപ നഷ്ടപ്പെട്ടു'



'കൂടുതൽ ചർചകൾക്ക് ശേഷം റിക ലിമ എന്ന വ്യക്തി തന്നെ വിശ്വാസത്തിലെടുത്തു വ്യാപാരത്തിൽ നിക്ഷേപം നടത്തി. ലിമ കംപനിയുടെ മുഖ്യ പ്രതിനിധിയായി അഭിനയിക്കുകയും നല്ല വരുമാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഏപ്രിൽ 18 ന്, ജാർഖണ്ഡിലെ ഒരു ബാങ്ക് അകൗണ്ടിലേക്ക് പ്രാരംഭ നിക്ഷേപ തുകയായി 50,000 രൂപ ട്രാൻസ്ഫർ ചെയ്തു. പ്രാരംഭ വ്യാപാരത്തിലൂടെ 8,000 രൂപ ലാഭം നേടി. പിന്നീട് 4.5 ലക്ഷം രൂപ നിക്ഷേപിച്ചു. ഏപ്രിൽ അവസാനത്തോടെ 9.21 ലക്ഷം രൂപ നിക്ഷേപിച്ചു, അതിൽ 15.70 ലക്ഷം രൂപ ലാഭം നേടി. തുക പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ മൂന്ന് ലക്ഷം രൂപ കെട്ടിവയ്ക്കാൻ പറഞ്ഞു', പരാതിയിൽ പറയുന്നു.

ഇതോടെയാണ് അദ്ദേഹത്തെ പരാതി നൽകിയത്. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 419, 420, 34 വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ വകുപ്പുകളും പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Keywords: Online trading fraud: Pune bizman loses ₹9.21 lakh to a scammer, National, News, Top-Headlines, Pune, Online, Police, India, Cash, Case, Complaint, Bank, Account, Fraud.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia