കണ്ണൂര്‍: (www.kvartha.com) ആറ് വര്‍ഷം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയെ ഒടുവില്‍ വളപട്ടണത്ത് കണ്ടെത്തി. 18-ാമത്തെ വയസില്‍ കാണാതായ 24 കാരന്‍ പ്രദീപിനെയാണ് വളപട്ടണം പൊലീസ് കണ്ടെത്തിയത്. ജോലി ആവശ്യാര്‍ഥം വീട് വിട്ടിറങ്ങിയതായിരുന്നു പ്രദീപെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രദീപിനെ കേരളത്തില്‍ പലയിടത്തും ബന്ധുക്കള്‍ അന്വേഷിച്ച് വരുന്നതിനിടെ വളപട്ടണം ഭാഗങ്ങളില്‍ കണ്ടതായി അറിഞ്ഞ് പിതാവും അമ്മാവനും വളപട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ യുവാവിന്റെ ചിത്രം വച്ച് എഎസ്പി വിജയ് ഭാരത് റെഡ്ഡിയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
അന്വേഷണത്തില്‍ ചിറക്കല്‍ കൊല്ലറത്തിക്കലിലെ പസഫിക് അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പ്രദീപ് ജോലി ചെയ്യുന്നതായി കണ്ടെത്തി. പ്രദീപിനെ അദ്ദേഹത്തിന്റെ അച്ഛനെയും അമ്മാവനെയും പൊലീസ് ഏല്‍പിച്ചു. അന്വേഷണ സംഘത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിതിന്‍ ശ്യാം, വി നികേഷ് എന്നിവരും ഉണ്ടായിരുന്നു.