Nurse rescues | കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യവെ യാത്രക്കാരന്‍ കുഴഞ്ഞു വീണു; രക്ഷകയായി നഴ്സ്

 


കൊല്ലം: (www.kvartha.com) കെഎസ്ആര്‍ടിസി ബസില്‍ സീറ്റില്‍ ഇരുന്ന് യാത്രചെയ്യുകയായിരുന്ന യാത്രക്കാരന്‍ കുഴഞ്ഞു വീണു. രക്ഷകയായി എത്തിയത് ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് ഓഫിസറായ അശ്വതി. കഴിഞ്ഞ ദിവസം കൊല്ലം തെങ്കാശി കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ് കൊല്ലം കരികോട് ജന്‍ഗ്ഷനടുത്ത് എത്തിയപ്പോഴാണ് പിറകിലെ സീറ്റില്‍ ഇരുന്ന ഒരാള്‍ കുഴഞ്ഞു വീണത്. കൻഡക്ടറുടെയും ഡ്രൈവറുടെയും ശ്രദ്ധയില്‍ പെട്ട ഉടനെ യാത്രക്കാരനെ പിടിച്ച് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ അശ്വതി ശാരീരിക ബുദ്ധിമുട്ടുകള്‍ വകവെക്കാതെ കുഴഞ്ഞുവീണയാള്‍ക്ക് രക്ഷയായി എത്തിയത്.

Nurse rescues | കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യവെ യാത്രക്കാരന്‍ കുഴഞ്ഞു വീണു; രക്ഷകയായി നഴ്സ്

രോഗിയെ പരിശോധിക്കുകയും ഹൃദയാഘാതമെന്ന് തിരിച്ചറിയുകയും ചെയ്ത നഴ്‌സ് സിപിആര്‍ നല്‍കിയ ശേഷം സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അശ്വതി ജോലിചെയ്യുന്ന ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. രോഗി അപകടാവസ്ഥ തരണം ചെയ്തതിനുശേഷമാണ് നഴ്‌സ് ആശുപത്രി വിട്ടതെന്ന് പറയുന്നു.

നഴ്സുമാര്‍ ഭൂമിയിലെ മാലാഖമാരാണെന്ന സത്യം ഒന്നുകൂടി ഉറപ്പിക്കുകയാണ് ഗര്‍ഭിണി കൂടിയായ അശ്വതിയുടെ സമയോചിതമായ ഇടപെടല്‍ എന്ന് യാത്രക്കാരും ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തി. കുണ്ടറ മുളവന സ്വദേശിയായ ശരത് ബാബുവിന്റെ ഭാര്യയായ അശ്വതിക്ക് ഗര്‍ഭിണിയായ ഒരു മകളുമുണ്ട്.

Keywords: Nurse rescues KSRTC bus passenger, News, Kerala, Top-Headlines, Nurse, KSRTC, Passenger, Kollam, Hospital, Officer, Fast, Patient, Pregnant Woman, First Aid, Conductor, Driver.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia