Avoids lavish weddings | 'ഡിജെ, പടക്കങ്ങള്‍ പാടില്ല, വരന്‍ വൃത്തിയായി ഷേവ് ചെയ്യണം'; രണ്ട് സമുദായങ്ങള്‍ ആഡംബര വിവാഹങ്ങള്‍ ഒഴിവാക്കുന്നു

 


ജോധ്പൂര്‍: (www.kvartha.com) വരന് ഡിജെ വേണ്ട, പടക്കങ്ങള്‍ പൊട്ടിക്കരുത്, കുതിര സവാരി പാടില്ല, രാജസ്താനിലെ പാലി ജില്ലയിലെ രണ്ട് സമുദായങ്ങളിലെ നേതാക്കള്‍ വിവാഹ ചിലവ് കുറയ്ക്കാന്‍ പുറപ്പെടുവിച്ച ചില മാര്‍ഗനിര്‍ദേശങ്ങളാണിവ. വരന്മാര്‍ വൃത്തിയായി ഷേവ് ചെയ്തവരായിരിക്കണം, താടി വെച്ചിട്ട് ചടങ്ങിന് പോകരുത് എന്നും മൂതിര്‍ന്നവര്‍ നിര്‍ദേശിക്കുന്നു. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, പണം എന്നിവയുള്‍പെടെ ദമ്പതികള്‍ക്ക് നല്‍കാവുന്ന സമ്മാനങ്ങളുടെ പരിധി നിശ്ചയിക്കാന്‍ കുമാവത്, ജാട് സമുദായങ്ങളിലെ നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്.
                                    
Avoids lavish weddings | 'ഡിജെ, പടക്കങ്ങള്‍ പാടില്ല, വരന്‍ വൃത്തിയായി ഷേവ് ചെയ്യണം'; രണ്ട് സമുദായങ്ങള്‍ ആഡംബര വിവാഹങ്ങള്‍ ഒഴിവാക്കുന്നു

കറുപ്പ് (മയക്കുമരുന്ന്) ഉള്‍പെട്ട വഴിപാട് നിരുത്സാഹപ്പെടുത്തുന്നു. ജൂണ്‍ 16 ന് 19 ഗ്രാമങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ യോഗത്തിലാണ് കുശവന്മാരുടെ കൂട്ടായ്മയായ കുമാവത് നിയമങ്ങള്‍ കൊണ്ടുവന്നത്. വിവാഹത്തെ ഒരു ദൈവിക കാര്യമായി വിശേഷിപ്പിച്ച അവര്‍, വരനെ രാജാവായി കണക്കാക്കുന്നെന്നും വിചിത്രമായ താടി ശൈലികള്‍ ചടങ്ങിനെ 'ഗൗരവതരമല്ലാത്തതും ഫാഷന് കീഴടക്കുന്നതും' ആക്കുന്നുവെന്നും പറഞ്ഞു. 'അതിനാല്‍, ഒരു വരനും താടി വളര്‍ത്തരുതെന്നും വൃത്തിയായി ഷേവ് ചെയ്യണമെന്നും ഞങ്ങള്‍ തീരുമാനിച്ചു,' കുമാവത് കമ്യൂണിറ്റി നേതാവ് ലക്ഷ്മി നാരായണ്‍ തക് പറഞ്ഞു. അലങ്കാരങ്ങള്‍ക്കും സംഗീതത്തിനും മറ്റ് ആചാരങ്ങള്‍ക്കുമായി വന്‍ തുകയാണ് അനാവശ്യമായി ചിലവഴിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'ബന്ദോലി മുതല്‍ ബരാത് വരെയുള്ള ഒരു ഘോഷയാത്രയിലും തീം വെഡിംഗ്, ഡെകറേഷന്‍, ഡിജെ എന്നിവ ഉണ്ടാകില്ലെന്ന് നിയമങ്ങളുണ്ടാക്കി, സമ്മാനങ്ങളായ ആഭരണങ്ങള്‍ക്കും പണത്തിനും പരിധി നിശ്ചയിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. 'തക് പറഞ്ഞു. അതുപോലെ, പാലിയിലെ രോഹെത് ഉപവിഭാഗത്തിന് കീഴിലുള്ള അഞ്ച് ഗ്രാമങ്ങളില്‍ നിന്നുള്ള ജാട് സമൂഹവും വിവാഹ ചടങ്ങുകള്‍ ലളിതമാക്കുന്നതിനുള്ള നിയമങ്ങള്‍ പുറത്തിറക്കി, വിവാഹ ഘോഷയാത്രകള്‍ ഒഴിവാക്കാനും തീരുമാനിച്ചു.

'സമുദായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വിവാഹങ്ങളില്‍ ഏകീകൃതത ഉറപ്പാക്കാന്‍, ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ തീരുമാനിച്ചു,'ഭകാരിവാല ഗ്രാമ സര്‍പഞ്ച് അമ്‌നാറാം ബെനിവാള്‍ പറഞ്ഞു. വരന്‍ ക്ലീന്‍ ഷേവ് ചെയ്യുന്നത് നിര്‍ബന്ധമാക്കും, വിവാഹ ഘോഷയാത്രകളില്‍ കുതിരപ്പുറത്ത് കയറുന്ന പരിപാടി ഉണ്ടാവില്ല, ഡിജെ സംവിധാനവും പടക്കങ്ങളും ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തും. പണമുള്ളവര്‍ തങ്ങളുടെ കുടുംബങ്ങളിലെ വിവാഹങ്ങള്‍ ആഢംബരമാക്കാനുള്ള ഒരു മാര്‍ഗമായാണ് പരിഷ്‌കാരങ്ങളെ കണക്കാക്കുന്നത്. ഇത് കണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളും ഇതേ പാത പിന്തുടരുമെന്നും കടം വാങ്ങിയായാലും അവര്‍ വിവാഹം നടത്തുമെന്നും ബെനിവാള്‍ പറഞ്ഞു.

'സമൂഹത്തില്‍ സമത്വവും വിവാഹ ചടങ്ങുകളില്‍ ഏകത്വവും കൊണ്ടുവരാന്‍ ഞങ്ങള്‍ ഈ നിയമങ്ങള്‍ ഉണ്ടാക്കി,' ബെനിവാള്‍ പറഞ്ഞു. ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ചുമത്തുന്നതിനുള്ള ഒരു മാതൃകയാണ് ഇരു സമുദായങ്ങളും തയ്യാറാക്കുന്നത്. ഗ്രാമങ്ങളില്‍ താമസിക്കുന്ന എല്ലാവരും നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകണം.

Keywords:  Latest-News, National, Top-Headlines, Rajasthan, Wedding, Grooms, Drugs, Marriage, Family, Avoids Lavish Weddings, No DJs, no fireworks: In Rajasthan's Pali, two communities shun lavish weddings.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia