Fine on Adani’s Company | പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ലംഘിച്ച് മലിനീകരണം ഉണ്ടാക്കിയതായി കേസ്; അദാനിയുടെ വൈദ്യുതി പ്ലാന്റിന് 52 കോടി പിഴ ചുമത്തി
Jun 3, 2022, 07:31 IST
ബെംഗ്‌ളൂറു: (www.kvartha.com) പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ലംഘിച്ച് മലിനീകരണം ഉണ്ടാക്കുകയും നാട്ടുകാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തതെന്ന കേസില്‍ ഗൗതം അദാനിയുടെ കംപനിക്ക് പിഴ. അദാനി ഗ്രൂപിന്റെ ഉഡുപ്പി പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (യുപിസിഎല്‍) താപവൈദ്യുതി പ്ലാന്റിനാണ് ദേശീയ ഹരിത ട്രൈബ്യൂനല്‍ 52 കോടി രൂപ പിഴ ചുമത്തിയത്.
ഇതില്‍ പകുതി രൂപ പ്ലാന്റിന് ചുറ്റുമുള്ള ശുദ്ധജല വിതരണം, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍, ആരോഗ്യപരിപാലന സംവിധാനങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്താനായി വിനിയോഗിക്കണമെന്നാണ് ഉത്തരവ്. ഇടക്കാല വിധിയെ തുടര്‍ന്ന് നേരത്തേ കെട്ടിവച്ച അഞ്ച് കോടിക്ക് പുറമേയുള്ള തുക മൂന്ന് മാസത്തിനകം അടയ്ക്കണം.
10 കിലോമീറ്റര്‍ ചുറ്റളവിലെ കൃഷിയിടങ്ങളെ പ്ലാന്റിന്റെ പ്രവര്‍ത്തനം എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാനായി പ്രത്യേക സമിതിയെയും ട്രൈബ്യൂനല്‍ നിയോഗിച്ചു. ഉഡുപ്പിയിലെ യെല്ലൂരിലാണ് 600 മെഗാവാട് ഉല്‍പാദന ശേഷിയുള്ള രണ്ട് പ്ലാന്റുകള്‍ ഉള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.