ലക്‌നൗ: (www.kvartha.com) ഒന്നര മാസം മുന്‍പ് വിവാഹം ചെയ്ത ഭാര്യ നാല് മാസം ഗര്‍ഭിണിയാണെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് അമ്പരിപ്പിക്കുന്ന സംഭവം. ഗര്‍ഭിണായാണെന്ന വിവരം യുവതിക്ക് നേരത്തേ അറിയാമായിരുന്നെങ്കിലും യുവതിയും കുടുംബവും സത്യം മറച്ചുവച്ചെന്ന് പരാതിയില്‍ പറയുന്നു. യുവതിയുമായുള്ള തന്റെ വിവാഹം കഴിഞ്ഞ് ഒന്നര മാസമേ ആയിട്ടുള്ളൂവെന്നും താന്‍ പറ്റിക്കപ്പെട്ടെന്നും യുവാവ് ആരോപിച്ചു.
തനിക്ക് കടുത്ത വയറുവേദനയാണെന്ന് പരാതിപ്പെട്ടതോടെയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. അമ്മായിയമ്മ, മരുമകളെയും കൂട്ടിചെന്ന് നടത്തിയ സോനോഗ്രാഫി പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു.
തുടര്‍ന്നാണ് യുവാവും കുടുംബവും പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. ഗ്രാമത്തിലെ ബന്ധു മുഖേന ഒന്നര മാസം മുന്‍പ് അയല്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും എന്നാല്‍ തട്ടിപ്പിന് ഇരയായെന്നും കാണിച്ചാണ് പരാതി നല്‍കിയത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് കൊല്‍ഹുയി പൊലീസ് സ്റ്റേഷനിലെ എസ്എച്ഒ അഭിഷേക് സിങ് പറഞ്ഞു.
Post a Comment