Netflix lays off employees | ഒടിടി സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ് 300 ജീവനക്കാരെ പിരിച്ചുവിട്ടു; നടപടി ബിസിനസിൽ തകർച നേരിടുന്നതിനിടെ
Jun 24, 2022, 09:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോർക്: (www.kvartha.com) പ്രമുഖ ഒടിടി സ്ട്രീമിങ് പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സ് ഒരു വർഷത്തിനിടയിൽ 300 ജീവനക്കാരെ പിരിച്ചുവിട്ടു. 'ബിസിനസിൽ ഞങ്ങൾ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്, എന്നാൽ വരുമാനം മന്ദഗതിയിലും ചിലവുകൾ വർധിക്കുന്ന അവസ്ഥയുമാണുള്ളത്. അതിനാലാണ് ഈ നടപടി കൈകൊണ്ടത്', കംപനി വക്താവിനെ ഉദ്ധരിച്ച് സിഎൻഎൻ റിപോർട് ചെയ്തു.
പത്ത് വർഷത്തിനിടയിൽ ആദ്യമായി വരിക്കാരുടെ എണ്ണത്തിൽ വൻ നഷ്ടം സംഭവിച്ചതായി നെറ്റ്ഫ്ലിക്സ് ഏപ്രിലിൽ റിപോർട് ചെയ്തിരുന്നു. വരിക്കാരുടെ എണ്ണം കുറഞ്ഞതായി കംപനി വെളിപ്പെടുത്തിയതിനെ തുടർന്ന് ഓഹരി വിപണിയിൽ നെറ്റ്ഫ്ലിക്സിന് ഓഹരി മൂല്യത്തിന്റെ നാലിലൊന്ന് നഷ്ടമായി. ഈ വർഷം കംപനിയുടെ ഓഹരികൾ ഏകദേശം 70% ഇടിഞ്ഞു. കഴിഞ്ഞ മാസം, നെറ്റ്ഫ്ലിക്സ് 150 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
നെറ്റ്ഫ്ലിക്സ് നെഗറ്റീവ് വളർചയിൽ നിന്ന് കരകയറുന്നതിനും 221.6 ദശലക്ഷം വരിക്കാരുള്ള പ്ലാറ്റ്ഫോം പഴയ കുതിപ്പിലേക്ക് കൊണ്ടുവരുന്നതിനും കഠിന പരിശ്രമങ്ങൾ നടത്തുകയാണ്. കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ അവതരിപ്പിക്കുന്നതും വരിക്കാർക്കിടയിൽ പാസ്‌വേഡ് പങ്കിടൽ തടയുന്നതും അടക്കമുള്ള കാര്യങ്ങൾ കംപനി ഇതിനായി പരിഗണിക്കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.