Follow KVARTHA on Google news Follow Us!
ad

Arrested | വീട്ടില്‍ ചാരായ വില്‍പന നടത്തിവന്ന യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍

Nedumkandam: Young man arrested for selling liquor in his own house #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നെടുങ്കണ്ടം: (www.kvartha.com) വീട്ടില്‍ ചാരായ വില്‍പന നടത്തിവന്ന യുവാവ് ഉടുമ്പന്‍ചോല എക്സൈസ് സംഘത്തിന്റെ പിടിയില്‍. ഉടുമ്പന്‍ചോല കല്ലറയ്ക്കലിലാണ് സംഭവം. 12 ലിറ്റര്‍ വാറ്റുചാരായവുമായി സജീഷ്‌കുമാര്‍ (38) എന്നയാളെയാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

ഉടുമ്പന്‍ചോല റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വിപി മനുപ്, പ്രിവന്റീവ് ഓഫീസര്‍ യൂനസ് ഇഎച്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍ പിഎം, റ്റിറ്റോമോന്‍ ചെറിയാന്‍, പ്രഫുല്‍ ജോസ്, അനൂപ് കെഎസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മായ എസ് എന്നിവര്‍ ചേര്‍ന്നാണ് വാറ്റ് ചാരായം പിടികൂടിയത്.

News,Kerala,State,Idukki,Local-News,Accused,Arrested,Liquor, Nedumkandam: Young man arrested for selling liquor in his own house


വീട്ടില്‍ ചാരായം വാറ്റി വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് എക്സൈസ് സംഘം അറിയിച്ചു.

Keywords: News,Kerala,State,Idukki,Local-News,Accused,Arrested,Liquor, Nedumkandam: Young man arrested for selling liquor in his own house 

Post a Comment