Apple Hall of Fame | ഐ ക്ലൗഡ് സര്‍വറിലെ ഗുരുതര പിഴവ് കണ്ടെത്തിയതിന് 2500 യുഎസ് ഡോളര്‍ സമ്മാനം; ആപിളിന്റെ ഹോള്‍ ഓഫ് ഫെയിമിലും ഇടംനേടി കുട്ടനാട് സ്വദേശിയായ അനന്തകൃഷ്ണന്‍
Jun 22, 2022, 14:25 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) ആപിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സര്‍വറിലെ ഗുരുതര പിഴവ് കണ്ടെത്തിയ കുട്ടനാട് സ്വദേശിയായ കെ എസ് അനന്തകൃഷ്ണന്‍ ആപിളിന്റെ ഹോള്‍ ഓഫ് ഫെയിമില്‍ ഇടംനേടി. ഐ ക്ലൗഡ് മെയിലിലെ സുരക്ഷാവീഴ്ചയാണ് അനന്തകൃഷ്ണന്‍ കണ്ടെത്തിയത്.
വിവരം ആപിളിന്റെ എന്‍ജിനീയര്‍മാരെ അറിയിക്കുകയും അവര്‍ അത് പരിഹരിക്കുകയും ചെയ്തു. എന്നാല്‍, അതിലൂടെ പുതിയ അകൗണ്ടുകള്‍ക്ക് മാത്രമേ സുരക്ഷ ലഭിക്കൂവെന്നും പഴയ അകൗണ്ടുകളുടെ സുരക്ഷാഭീഷണി നിലനില്‍ക്കുകയാെണന്നുമുള്ള വിവരവും അനന്തകൃഷ്ണന്‍ ആപിളിന് കൈമാറി. തുടര്‍ന്ന് അതും പരിഹരിച്ചുവരുകയാണെന്ന് ആപിള്‍ അറിയിച്ചു.
മങ്കൊമ്പ് കൃഷ്ണവിഹാറില്‍ കൃഷ്ണകുമാറിന്റെ മകനും പത്തനംതിട്ട മൗണ്ട് സിയോന്‍ എന്‍ജിനീയറിങ് കോളജ് ബി. ടെക് കംപ്യൂടര്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് അനന്തകൃഷ്ണന്‍. ഹോള്‍ ഓഫ് ഫെയിമില്‍ അംഗത്വം നല്‍കിയതിനൊപ്പം 2500 യു എസ് ഡോളറും ആപിള്‍ സമ്മാനമായി നല്‍കി. മുന്‍പ് ഗിറ്റ് ഹബ്, ഫേസ്ബുക് തുടങ്ങിയ കംപനികളുടെ ഹോള്‍ ഓഫ് ഫെയിമിലും അനന്തകൃഷ്ണന്‍ ഇടം നേടിയിരുന്നു.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ എതികല്‍ (Ethical Hacking) ഹാകിങ് രംഗത്ത് ഗവേഷണം നടത്തിവരുന്ന അനന്തകൃഷ്ണന്‍ കേരള പൊലീസ് സൈബര്‍ ഡോമില്‍ അംഗമാണ്. ചമ്പക്കുളം ഫാ. തോമസ് പോരുക്കര സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപിക ശ്രീജാ കൃഷ്ണകുമാറാണ് അമ്മ. സഹോദരി: ഗൗരി പാര്‍വതി.
Keywords: News,Kerala,State,Alappuzha,Technology,Apple,Student, Native of Kuttanad inducted into the Apple Hall of Fame
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

