Follow KVARTHA on Google news Follow Us!
ad

Sensex | രണ്ടാം ദിവസവും നിഫ്റ്റി 16,550ന് താഴെ: സെന്‍സെക്സ് 185 പോയന്റ് നഷ്ടത്തില്‍ ക്ലോസ്ചെയ്തു

National Stock Exchange index Nifty fell below 16,550 for the second day in a row#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍


മുംബൈ: (www.kvartha.com)
യുറോപിലെ ഭൗമ രാഷ്ട്രീയ സംഘര്‍ഷവും കടപ്പത്ര ആദായത്തിലെ കുതിപ്പും കാരണം രണ്ടാം ദിവസവും ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നഷ്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 185.24 പോയന്റ് നഷ്ടത്തില്‍ 55,381.17ലും നിഫ്റ്റി 61.70 പോയന്റ് നഷ്ടത്തില്‍ 55,381.17ലും നിഫ്റ്റി 61.70 പോയന്റ് താഴ്ന്ന് 16,522.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
  
Mumbai, India, News, National, Sensex, Europe, Dollar, Top-Headlines, Mahindra, Bajaj, Stock Exchange, National Stock Exchange index Nifty fell below 16,550 for the second day in a row.

ബജാജ് ഓടോ, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ബജാജ് ഫിന്‍സര്‍വ്, ബ്രിടാനിയ, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് വിപണിയില്‍ പ്രധാനമായും നഷ്ടംനേരിട്ടത്.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്‍ഡ്യ, എച്ച്ഡിഎഫ്സി ലൈഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ഗ്രാസിം, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ഫാര്‍മ, പവര്‍, റിയാല്‍റ്റി, ഐടി ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദംനേരിടുകയും ചെയ്തു.

അതേസമയം, ധനകാര്യം, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികള്‍ നേട്ടമുണ്ടാക്കുകയും. രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടാവുകയും ചെയതു. ഡോളറിനെതിരെ 77.52 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

Keywords: Mumbai, India, News, National, Sensex, Europe, Dollar, Top-Headlines, Mahindra, Bajaj, Stock Exchange, National Stock Exchange index Nifty fell below 16,550 for the second day in a row.

Post a Comment