Ante Sundaraniki Trailer | നസ്രിയയുടെ തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു; നാനിക്കൊപ്പം ലീല തോമസായി തിളങ്ങി നസ്രിയ
Jun 3, 2022, 17:50 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിനെ നായികയാക്കി വിവേക് അത്രേയ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ 'അണ്ടേ സുന്ദരാനികി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുന്ദര്‍ എന്ന യുവാവായി നാനിയും എത്തുന്നു.

ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നസ്രിയ നായികയാകുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും. ജൂണ്‍ 10ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ചിത്രത്തിന്റെ ഷൂടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ചയായിരുന്നു. 2020ല്‍ റിലീസ് ചെയ്ത മലയാള ചിത്രം ട്രാന്‍സിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. നാനിയുടെ 28-ാം ചിത്രം കൂടിയാണിത്.
നാനിയും നസ്രിയയും കൂടാതെ ചിത്രത്തില്‍ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹര്‍ഷ വര്‍ധന്‍, നദിയ മൊയ്തു, രോഹിണി, തന്‍വി റാം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
അറ്റ്‌ലി സംവിധാനം ചെയ്ത 'രാജാ റാണി' എന്ന തമിഴ് ചിത്രത്തില്‍ നസ്രിയ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. നയന്‍താരയും ആര്യയുമാണ് ചിത്രത്തില്‍ മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Keywords: News,National,India,Hyderabad,Cinema,Entertainment,Video,YouTube,Social-Media,Actor,Actress, Nani- Nazriya Nazim Starrer 'Ante Sundaraniki' Official Trailer Out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.