Follow KVARTHA on Google news Follow Us!
ad

MVD Complaint | 'ജോലിക്കിടെ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് വധഭീഷണി'; ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസില്‍ പരാതി

MVD complaint against bus driver#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com) ജോലിക്കിടെ അസിസ്റ്റന്റ് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയെന്ന സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മോടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരാതി നല്‍കി.

നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടി ഓഫീസിലെ എഎംവി പ്രദീപിന് നേരെയാണ് ജോലിക്കിടെ ബസ് ഡ്രൈവര്‍ വധഭീഷണി മുഴക്കിയത്. റൂട് തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവറോട് ലൈസന്‍സ് ചോദിച്ചപ്പോഴാണ് വധഭീഷണി മുഴക്കിതെന്നാണ് പരാതി.

വധഭീഷണി മുഴക്കിയ ബസ് ജീവനക്കാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് മോടോര്‍ വാഹന വകുപ്പ് അധികൃതര്‍.

News,Kerala,State,Idukki,Complaint,Transport,Traffic,Police,Local-News, MVD complaint against bus driver


നെടുങ്കണ്ടം  കട്ടപ്പന ഭാഗത്തേയ്ക്ക് പോകുന്ന ചില ബസുകള്‍ എഴുകുംവയല്‍ ടൗണില്‍ പോകുമായിരുന്നില്ലെന്നും ഇതുവഴി കടന്ന് പോകുന്ന ബസുകള്‍ ആശാരിക്കവലയില്‍ യാത്രക്കാരെ ഇറക്കി വിട്ട് യാത്ര തുടരുന്നതായിരുന്നു പതിവെന്നുമാണ് ആരോപണം. 

കഴിഞ്ഞ ദിവസം ഒരു ബസിന്റെ ഇത്തരത്തിലുള്ള നടപടിക്കെതിരെ വയോധികനായ യാത്രക്കാരന്‍ ജോയിന്റ ആര്‍ടി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്നും പരാതിയില്‍ പറയുന്ന ബസിലെ കന്‍ഡക്ടര്‍ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: News,Kerala,State,Idukki,Complaint,Transport,Traffic,Police,Local-News, MVD complaint against bus driver

Post a Comment