Court Verdict | 9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് വധശിക്ഷ; പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് സെപ്റ്റിക് ടാങ്കില്‍ നിന്ന്

 


മുംബൈ: (www.kvartha.com) ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. പ്രതിയായ ഗുഡപ്പ ചിന്നതമ്പി ദേവേന്ദ്രന് മുംബൈയിലെ ദിന്‍ദോഷി കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ഏപ്രിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജുഹു മേഖലയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
               
Court Verdict | 9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് വധശിക്ഷ; പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് സെപ്റ്റിക് ടാങ്കില്‍ നിന്ന്

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം അവളുടെ വീടിനടുത്തുള്ള ഒരു പൊതു ടോയ്ലറ്റിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നെന്ന് എഎന്‍ഐ റിപോര്‍ട് ചെയ്തു. ചൊവ്വാഴ്ച പ്രത്യേക പോക്സോ ജഡ്ജി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷയുടെ അളവ് പ്രഖ്യാപിക്കുന്നതിനായി വാദം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

മറ്റൊരു ബലാത്സംഗ-കൊലപാതക കേസില്‍ മുംബൈ കോടതി വ്യാഴാഴ്ച 45കാരന് വധശിക്ഷ വിധിച്ചിരുന്നു. 2021 സെപ്റ്റംബറില്‍ മുംബൈയിലെ സകിനാക പ്രദേശത്ത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മോഹന്‍ കത്വരു ചൗഹാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ആക്രമണത്തിനിടെ ഇരുമ്പ് വടി ഉപയോഗിച്ച് യുവതിയെ മാരകമായി പരിക്കേല്‍പ്പിച്ച ചൗഹാന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കൊലപാതകം, ബലാത്സംഗം കൂടാതെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മെയ് 30ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി (ഡിന്‍ഡോഷി) എച് സി ഷെന്‍ഡെ വധശിക്ഷ വിധിച്ചിരുന്നു.

Keywords:  News, National, Top-Headlines, Court Order, Verdict, Molestation, Criminal Case, Mumbai court awards death penalty in 2019 assault-murder of 9-year-old girl, whose body was found in septic tank.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia