Case against Mother | മകളുടെ പരാതിയില്‍ 103 കാരിയായ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തു; അപൂര്‍വ നടപടികളില്‍ ഒന്നെന്ന് വിലയിരുത്തല്‍

 


മുംബൈ: (www.kvartha.com) മകളുടെ പരാതിയില്‍ 103 കാരിയായ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തു. സംഭവം അപൂര്‍വ നടപടികളില്‍ ഒന്നെന്ന് വിലയിരുത്തല്‍. 75 കാരിയായ മകളാണ് 103 വയസ്സുള്ള അമ്മയും സഹോദരനും സഹോദര ഭാര്യയും ചേര്‍ന്ന് വീട്ടില്‍ പ്രവേശനം നിഷേധിച്ചെന്ന് പറഞ്ഞ് പരാതി നല്‍കിയിരിക്കുന്നത്.

Case against Mother | മകളുടെ പരാതിയില്‍ 103 കാരിയായ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തു; അപൂര്‍വ നടപടികളില്‍ ഒന്നെന്ന് വിലയിരുത്തല്‍

അമ്മ സുമിത്ര, സഹോദരന്‍ വിനയ്, സഹോദരന്റെ ഭാര്യ നബ്ല സേതി എന്നിവര്‍ക്കെതിരെയാണ് മറൈന്‍ ഡ്രൈവ് പൊലീസ് സ്‌റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഉര്‍വശി കപൂര്‍ ആണ് പരാതിക്കാരി. ജൂണ്‍ 16-ന് പരാതി സംബന്ധിച്ച് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി മിഡ്-ഡേ ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തിരുന്നു.

കോടിക്കണക്കിന് രൂപ വിലയുള്ള ഫ്ളാറ്റിനെച്ചൊല്ലി കുടുംബത്തിലുണ്ടായ തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് അറിയുന്നത്. വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ ഉര്‍വശി. ഉര്‍വശിക്ക് വേണ്ടി മകള്‍ നമ്രത കപൂറാണ് പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ നമ്രതയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരം ഉര്‍വശിക്ക് വേണ്ടി മകള്‍ നമ്രത എസ്പ്ലനേഡ് കോടതിയില്‍ കഴിഞ്ഞയാഴ്ചയാണ് കേസ് ഫയല്‍ ചെയ്തത്.

കേസിനെ കുറിച്ച് നമ്രത കപൂറിന് വേണ്ടി ഹാജരായ അഭിഭാഷക വര്‍ഷ ഭോഗ്ലെ പറയുന്നത്:

'ഗാര്‍ഹിക പീഡനത്തിന് ഇരകളായ സ്ത്രീകള്‍ക്ക് മാത്രമല്ല, അവരുടെ ഭര്‍ത്താവിന്റെയോ വൈവാഹിക ഭവനത്തിന്റെയോ, എന്നാല്‍ അതിന്റെ പരിധിയിലുള്ള ഏതെങ്കിലും ഗാര്‍ഹിക ബന്ധത്തിന്റെ ഇരകള്‍ക്ക് സുപ്രീം കോടതി വിധി പ്രകാരം, ഗാര്‍ഹിക ബന്ധത്തിലുള്ള എല്ലാ സ്ത്രീകള്‍ക്കും കുടുംബത്തില്‍ താമസിക്കാന്‍ അവകാശമുണ്ട്. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ, മറ്റ് അംഗങ്ങള്‍ക്ക് അവളെ കുടുംബത്തില്‍ നിന്ന് പുറത്താക്കാനോ ഒഴിവാക്കാനോ കഴിയില്ല.

തനിക്കും അമ്മയ്ക്കും വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്നാണ് നമ്രത പരാതി നല്‍കിയത്. പരാതിക്കാരിയുടെ അമ്മയുടെ ഫ്ളാറ്റ് വിറ്റതിലുള്ള വരുമാനവും ഇവര്‍ക്ക് ലഭിക്കാനുണ്ടെന്നും ഭോഗ്ലെ പറഞ്ഞു.

Keywords: Mumbai: Case filed against 103-year-old under Domestic Violence Act, Mumbai, News, Complaint, Family, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia