Actor Salman Khan | നടന്‍ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും ഭീഷണിക്കത്ത്; ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Jun 5, 2022, 21:18 IST
മുംബൈ: (www.kvartha.com) നടന്‍ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും ഭീഷണിക്കത്ത് ലഭിച്ചതായി എഎന്‍ഐ റിപോര്‍ട് ചെയ്തു. ഇതേ തുടര്‍ന്ന് അജ്ഞാതനായ ഒരാള്‍ക്കെതിരെ ബാന്ദ്ര പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചു.
അതേസമയം ഭീഷണിക്കുള്ള കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. മുംബൈ അധോലോകത്ത് നിന്ന് പല ബോളിവുഡ് താരങ്ങള്‍ക്കും മുമ്പ് ഭീഷണി ഉണ്ടായിട്ടുണ്ട്. ദുബൈയില്‍ നിന്നാണ് പലപ്പോഴും ഭീഷണി വന്നിട്ടുള്ളത്. ഋത്വിക് റോഷനെ ആദ്യമായി സിനിമയില്‍ അഭിനയിപ്പിച്ചതിന് പിതാവ് രാകേഷ് റോഷന് ഭീഷണി ഉണ്ടായിരുന്നു. അദ്ദേഹത്തിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.
Keywords: Mumbai: Actor Salman Khan, his father Salim Khan receive threat letter, Mumbai, News, Probe, Police, Threatened, Letter, Bollywood, Cine Actor, Salman Khan, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.