Mukesh Ambani resigns | ജിയോയില്‍ തലമുറമാറ്റം: മുകേഷ് അംബാനി കംപനി ബോര്‍ഡില്‍ നിന്ന് രാജിവെച്ചു; മകന്‍ ആകാശ് പുതിയ ചെയര്‍മാന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) പ്രമുഖ വ്യവസായി മുകേഷ് അംബാനി റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്നു രാജിവെച്ചു. കംപനിയുടെ നിയന്ത്രണം മൂത്ത മകന്‍ ആകാശിന് കൈമാറി. റിലയന്‍സ് ജിയോ ഇന്‍ഫോകോം തിങ്കളാഴ്ച കംപനിയുടെ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു.
               
Mukesh Ambani resigns | ജിയോയില്‍ തലമുറമാറ്റം: മുകേഷ് അംബാനി കംപനി ബോര്‍ഡില്‍ നിന്ന് രാജിവെച്ചു; മകന്‍ ആകാശ് പുതിയ ചെയര്‍മാന്‍

'ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ചെയര്‍മാനായി നോണ്‍ എക്സിക്യൂടീവ് ഡയറക്ടര്‍ ആകാശ് എം അംബാനിയെ നിയമിച്ചതിന് അംഗീകാരം ലഭിച്ചു. ജൂണ്‍ 27ന് കാലാവധി അവസാനിച്ചതോടെ മുകേഷ് അംബാനി രാജിവെച്ചതിനെ തുടര്‍ന്നാണ് നിയമനം', സ്റ്റോക് എക്സ്ചേഞ്ച് ഫയലിംഗില്‍ നല്‍കിയ വിവരമാണിത്.

ജൂണ്‍ 27 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കംപനിയുടെ മാനജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിച്ചതായും അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ രമീന്ദര്‍ സിംഗ് ഗുജ്റാള്‍, കെ വി ചൗധരി എന്നിവരെ അഡീഷനല്‍ ഡയറക്ടര്‍മാരായി നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.

Keywords:  Latest-News, National, Top-Headlines, Mukesh Ambani, Business, Business Man, Reliance, Jio, Resignation, Chairman, Mukesh Ambani Resigns, Akash Ambani, Reliance Jio, Mukesh Ambani resigns as Director of Reliance Jio, Akash Ambani to Chair board.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script