Follow KVARTHA on Google news Follow Us!
ad

Mother goes viral | പ്രസവത്തിനായി കടല്‍ത്തീരം തെരഞ്ഞെടുത്ത് യുവതി; മനോഹരമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് ജോസി; വൈദ്യസഹായം തേടാത്തതില്‍ വിമര്‍ശനവുമായി ആരോഗ്യ പ്രവര്‍ത്തകര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, New York,News,Pregnant Woman,Child,Sea,World,
ന്യൂയോര്‍ക്: (www.kvartha.com) പ്രസവത്തിനായി കടല്‍ത്തീരം തെരഞ്ഞെടുത്ത് യുവതി. പ്രസവ സമയത്ത് മനോഹരമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് 37-കാരിയായ ജോസി പ്യൂകേര്‍ട്. സംഭവം ചര്‍ചയായിക്കഴിഞ്ഞു. നികാരഗ്വയില്‍ നിന്നുള്ള ജോസി പ്യൂകേര്‍ട് കഴിഞ്ഞ ഫെബ്രുവരി 27-ന് ആണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ 13 ആഴ്ച പ്രായമുള്ള കുഞ്ഞിന് ബോധി അമോര്‍ ഓഷ്യന്‍ കോര്‍ണെലിയസ് എന്നാണ് പേരിട്ടിരിക്കുന്നത്. ജോസിയുടെ അഞ്ചാമത്തെ പ്രസവമാണിത്.

പ്രസവത്തിനായി നികാരഗ്വയിലെ കടല്‍ത്തീരമായ പ്ലായ മാര്‍സെല്ലയാണ് ജോസിയും ഭര്‍ത്താവ് ബെന്നി കോര്‍ണെലിയസും തിരഞ്ഞെടുത്തത്. വേദന തുടങ്ങിയതോടെ മറ്റു നാലു മക്കളേയും കൂട്ടുകാരന്റെ വീട്ടിലേക്ക് പറഞ്ഞയച്ച് ഇരുവരും കടല്‍ത്തീരത്തേക്ക് പോകുകയായിരുന്നു. ടവലും പേപര്‍ ടവലുകളും നേര്‍ത്ത തുണികളും പ്ലാസന്റ ശേഖരിക്കാനായി അരിപ്പ പോലെയുള്ള പാത്രവും ഇവര്‍ കൈയില്‍ കരുതിയിരുന്നു.

മനോഹരമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് ജോസി പറയുന്നു. 'കടല്‍ത്തീരത്ത് പ്രസവിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. അതു സാക്ഷാത്കരിച്ചു. അന്നത്തേത് ശരിയായ സാഹചര്യമായിരുന്നു. പ്രസവ സമയത്തെ സങ്കോചങ്ങളുടെ അതേ താളമായിരുന്നു തിരമാലകള്‍ക്കുണ്ടായിരുന്നത്. ആ സുഗമമായ ഒഴുക്ക് എന്നെ ശരിക്കും സുഖപ്പെടുത്തിയെന്ന് ജോസി വ്യക്തമാക്കി.

കടല്‍ത്തീരത്ത് പ്രസവിച്ചതുകൊണ്ട് മറ്റുള്ളവര്‍ കരുതുന്നതുപോലെ കുഞ്ഞിന് ജലദോഷമോ അണുബാധയോ ഒന്നുമുണ്ടായില്ല. സൂര്യപ്രകാശം ധാരാളമുള്ള ഉച്ച നേരത്തായിരുന്നു പ്രസവം. കുഞ്ഞിനെ ടവലില്‍ പൊതിഞ്ഞ് ഭര്‍ത്താവിനെ ഏല്‍പിച്ച ശേഷം ഞാന്‍ തിരിച്ചു കടലില്‍ പോയി എല്ലാം വൃത്തിയാക്കി. പിന്നീട് വസ്ത്രം ധരിച്ച്, സാധനങ്ങളെല്ലാം വണ്ടിയിലെടുത്ത് വെച്ച്, തിരിച്ച് വീട്ടിലേക്ക് വന്നു.

ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ വരുമ്പോള്‍ എന്നെ ഒരു ഭയവും ബാധിച്ചിരുന്നില്ല. ഞാനും എന്റെ പങ്കാളിയും കടല്‍ത്തീരവും മാത്രമുള്ള നിമിഷം. അതൊരിക്കലും മറക്കാനാകില്ല. ആകാശത്തിനും ഭൂമിക്കുമിടയില്‍ ജീവന്‍ മാത്രമാണുള്ളതെന്ന് ആ മണല്‍ത്തരികള്‍ എന്നെ ഓര്‍മിപ്പിച്ചു.' ദി മിററിന് നല്‍കിയ അഭിമുഖത്തിലാണ് ജോസി തന്റെ പ്രസവ വിശേഷങ്ങള്‍ പങ്കുവച്ചത്.

പ്രസവം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം 'ഈ ഫ്രീ ഡെലിവറി'യുടെ വീഡിയോ ജോസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവം വലിയ ചര്‍ചയായത്. ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഇരുവരേയും വിമര്‍ശിച്ച് രംഗത്തെത്തി.

ഇത്തരം പ്രസവങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും പലപ്പോഴും അമ്മയുടേയും കുഞ്ഞിന്റേയും ജീവന് അപകടമുണ്ടാക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വീഡിയോക്ക് താഴെ പ്രതികരിച്ചു. കടല്‍വെള്ളം അഴുക്കുനിറഞ്ഞതാകുമെന്നും അതിലുള്ള അണുക്കള്‍ കുഞ്ഞിനേയും അമ്മയേയും ബാധിക്കുമെന്നും നിരവധി പേര്‍ കമന്റ് ചെയ്തു.


Mother goes viral after 'free birthing' her son in the ocean with no medical assistance – and her husband brought a SIEVE to catch the placenta, New York, News, Pregnant Woman, Child, Sea, World


Keywords: Mother goes viral after 'free birthing' her son in the ocean with no medical assistance – and her husband brought a SIEVE to catch the placenta, New York, News, Pregnant Woman, Child, Sea, World.

Post a Comment