Mother arrested | 3 വയസുകാരിയെ 'സ്റ്റാര്‍ട് ചെയ്ത കാറിലിരുത്തി പുറത്തുപോയി'; യുവതി അറസ്റ്റില്‍

 


ഹൂസ്റ്റണ്‍: (www.kvartha.com) മൂന്നു വയസുകാരിയെ കാറിലിരുത്തി തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയെന്ന പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. മാര്‍സി ടയ്ലര്‍(36) എന്ന യുവതിയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച നോര്‍ത് ഗ്രാന്‍ഡ് പാര്‍ക് വെ ടാര്‍ജറ്റ് പാര്‍കിങ് ലോടിലാണ് സംഭവം.

സ്റ്റാര്‍ടാക്കി നിര്‍ത്തിയിട്ടിരുന്ന കാറില്‍ മൂന്നു വയസുകാരിയെ തനിച്ചുകണ്ട ആരോ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ കുട്ടിയെ കാറില്‍ തനിച്ചിരിക്കുന്നതായി കണ്ടെത്തി. മിനുടുകള്‍ക്കുള്ളില്‍ അമ്മ തിരിച്ചെത്തി. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അഞ്ചു മിനിറ്റു മാത്രമാണ് കടയില്‍ ചെലവഴിച്ചതെന്നായിരുന്നു യുവതിയുടെ മറുപടി.

 Mother arrested | 3 വയസുകാരിയെ 'സ്റ്റാര്‍ട് ചെയ്ത കാറിലിരുത്തി പുറത്തുപോയി'; യുവതി അറസ്റ്റില്‍

എന്നാല്‍ പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ 30 മിനുട് നേരം കുട്ടി കാറില്‍ തനിച്ചിരിക്കുകയായിരുന്നു എന്നു കണ്ടെത്തി.

ഇതേതുടര്‍ന്നാണ് കുട്ടിയെ അപകടകരമാം വിധം കാറില്‍ തനിച്ചുവിട്ടെന്ന കുറ്റത്തിന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു ഹാരിസ് കൗണ്ടി ജയിലിലടച്ചത്. യുവതിക്ക് പിന്നീട് 25,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. ടെക്‌സസില്‍ ശക്തമായ ചൂട് ആരംഭിച്ചതിനാല്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാറിനകത്തു കുട്ടികളെ തനിയെ വിടരുതെന്നും പൊലീസ് പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords:  Mother arrested after leaving 3-year-old alone in car while she shopped in Spring area, deputies say, New York, Police, News, Arrested, Jail, Child, Complaint, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia