More security at AKG Bhavan | രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എകെജി ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ഡെല്‍ഹി പൊലീസിനെയും കേന്ദ്ര സേനയേയും വിന്യസിപ്പിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ന്യൂഡെല്‍ഹിയിലെ എകെജി ഭവന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ഓഫീസ് പരിസരം ബാരികേഡുകള്‍ വെച്ച് അടച്ച് പ്രവേശനം തടഞ്ഞിരിക്കുകയും ചെയ്‌തെന്ന് റിപോര്‍ട്. ഡെല്‍ഹി  പൊലീസിന് പുറമേ കേന്ദ്രസേനാ വിഭാഗങ്ങളെകൂടി എകെജി ഭവന് സമീപം വിന്യസിപ്പിച്ചു. യൂത് കോണ്‍ഗ്രസ് മാര്‍ച് നടത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടിയത്. സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍കിംഗിനും അനുവാദമില്ല. എകെജി ഭവന് സമീപം വെള്ളിയാഴ്ച എന്‍എസ്‌യു പ്രതിഷേധം നടത്തിയിരുന്നു.
 
More security at AKG Bhavan | രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എകെജി ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ഡെല്‍ഹി പൊലീസിനെയും കേന്ദ്ര സേനയേയും വിന്യസിപ്പിച്ചു

 സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍, കരുതല്‍മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ മാര്‍ച് നടത്തിയിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വൈകുന്നേരം കോണ്‍ഗ്രസ് നേതാവും വയനാട് എംപി യുമായ രാഹുല്‍ഗാന്ധിയുടെ കല്‍പറ്റയിലെ ഓഫീസ് ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തെന്നാണ് പരാതി.

Keywords:  More security forces deployed at AKG Bhavan, News, National, Top-Headlines, security, Rahul Gandhi, Office, New Delhi, Report, Youth Congress, March, Supreme Court, Court Order, SFI, Kalpatta.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia