Follow KVARTHA on Google news Follow Us!
ad

Covid Case Rises | പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് ഉയരുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം ഉള്‍പെടെ 5 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,COVID-19,Letter,National,
ന്യൂഡെല്‍ഹി: (www.kvartha.com) പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം ഉള്‍പെടെ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷന്‍ കത്തയച്ചത്.

Monitor clusters, screen influenzas: Centre’s advisory to 5 states with fresh rise in cases, New Delhi, News, Health, Health and Fitness, COVID-19, Letter, National

മൂന്നു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമായിരുന്നെങ്കിലും ഇക്കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ധനയുണ്ടായതായി കത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ പ്രതിവാര കോവിഡ് കേസുകളുടെ എണ്ണം 4139ല്‍ നിന്നു 6556 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്.

11 ജില്ലകളിലും കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പരിശോധന, ചികിത്സ, വാക്‌സിനേഷന്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണവും കേരളത്തിലാണ് കൂടുതല്‍ റിപോര്‍ട് ചെയ്യുന്നത്.

വെള്ളിയാഴ്ച രാവിലെ എട്ടുമണിവരെയുള്ള കേന്ദ്രത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 4041 കേസുകളാണ് റിപോര്‍ട് ചെയ്തത്. ഇതില്‍ 1370 കേസുകളും കേരളത്തില്‍ നിന്നാണ്. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയില്‍ 1045 കേസുകള്‍ റിപോര്‍ട് ചെയ്തു. 10 പേരാണ് മരിച്ചത്.

Keywords: Monitor clusters, screen influenzas: Centre’s advisory to 5 states with fresh rise in cases, New Delhi, News, Health, Health and Fitness, COVID-19, Letter, National.


Post a Comment