Suicide Attempt | പൊതു ഹിയറിംഗിനിടെ ബലാത്സംഗ ഇരയുടെ അമ്മ നീതി ആവശ്യപ്പെട്ട് വിഷം കഴിച്ചു; കൗമാരക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപണം

 




ലക്നൗ: (www.kvartha.com) പ്രയാഗ്രാജിലെ എസ്എസ്പി ഓഫീസില്‍ നടന്ന പൊതു ഹിയറിംഗിനിടെ, ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ നീതി ആവശ്യപ്പെട്ട് വിഷം കഴിച്ചു. പൊലീസ് ഉടന്‍ തന്നെ അവരെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് വയോധിക ഒരു കൗമാരക്കാരനെതിരെ  ധൂമംഗഞ്ച് പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

കൗമാരക്കാരനെതിരെ പ്രായമായ സ്ത്രീയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളും മറ്റൊരു മകളുമാണ്  പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നിവ ആരോപിച്ച് കേസ് നല്‍കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കൗമാരക്കാരന്റെ കുടുംബാംഗങ്ങള്‍ വയോധികയുടെ മരുമകനും ഭര്‍ത്താവിനുമെതിരെ പീഡനത്തിന് കേസ് കൊടുത്തു. ഇതില്‍ മനംനൊന്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.

Suicide Attempt | പൊതു ഹിയറിംഗിനിടെ ബലാത്സംഗ ഇരയുടെ അമ്മ നീതി ആവശ്യപ്പെട്ട് വിഷം കഴിച്ചു; കൗമാരക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപണം


കൗമാരക്കാരന്റെ വീട്ടുകാര്‍ പരാതി കൊടുത്തതോടെ ഇരയുടെ പിതാവിനെയും സഹോദരി ഭര്‍ത്താവിനെയും പിടികൂടാന്‍ റെയ്ഡ് നടത്തിയെങ്കിലും രണ്ട് പേരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 

'വര്‍ഷങ്ങളായി ഇരു കുടുംബങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജുവനൈല്‍ ഹോമില്‍ വച്ച് കൗമാരക്കാരന്‍ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം മുഴുവന്‍ അന്വേഷിച്ചുവരികയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്'- പ്രയാഗ്‌രാജ് എസ് എസ് പി അജയ് കുമാര്‍ പറഞ്ഞു.

Keywords:  News,National,India,Lucknow,Molestation,Mother,Justice,Police,Accused,Enquiry,Local-News, Molest victim's mother consumes poison during public hearing in Prayagraj, demands justice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia