Vijay Babu | വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും

 


കൊച്ചി: (www.kvartha.com) സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അറസ്റ്റിനുള്ള വിലക്ക് അതുവരെ തുടരും.

  Vijay Babu | വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും

അഡിഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസാണ് കേസില്‍ സര്‍കാരിന് വേണ്ടി ഹാജരാകുന്നത്. ഇദ്ദേഹം ക്വാറന്റൈനിലായതിനാല്‍ സര്‍കാര്‍ വാദത്തിന് സമയം നീട്ടിചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. നേരത്തെ കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈകോടതി താത്കാലികമായി തടഞ്ഞിരുന്നു.

പീഡന പരാതി ഉയര്‍ന്നതോടെ രാജ്യം വിട്ട വിജയ് ബാബു ജൂണ്‍ ഒന്നാം തീയതിയാണ് ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ് അന്വേഷണസംഘത്തിന് മുന്നിലും വിജയ് ബാബു ആവര്‍ത്തിച്ചത്. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മൊഴി നല്‍കി.

അതേസമയം, വിജയ് ബാബു പ്രതിയായ കേസില്‍ ഒരു നടന്‍ അടക്കം നാലുപേരെ കഴിഞ്ഞദിവസം പൊലീസ് സംഘം ചോദ്യംചെയ്തിരുന്നു. ദുബൈയില്‍ ഒളിവില്‍ കഴിയുന്നതിനിടെ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചുനല്‍കിയത് ഈ നടനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കേസില്‍ ഇതുവരെ 40 പേരുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തി. വിജയ്ബാബുവിന്റെ രണ്ട് മൊബൈല്‍ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. പരാതിക്കാരിയായ പുതുമുഖ നടിക്കു പുറമേ മറ്റു ചിലരെയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പ്രതി കബളിപ്പിച്ചതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചു.

അടുപ്പം നടിച്ചു സൗഹൃദത്തിലാക്കിയ സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നതും അപമാനിക്കുന്നതും പ്രതിയുടെ സ്വഭാവമാണെന്നാണ് പൊലീസിനു ലഭിച്ച മൊഴി. പ്രതിയുടെ സാമ്പത്തിക സ്വാധീനവും ക്രിമിനല്‍ ബന്ധവും അറിയാവുന്നതിനാലാണ് സ്ത്രീകള്‍ പലരും പരാതി പറയാന്‍ തയാറാകാത്തതെന്നും സാക്ഷിമൊഴിയുണ്ട്.

Keywords: Molest case: High court will hear Vijay Babu's bail plea on next Friday, Kochi, News, Molestation, High Court of Kerala, Bail plea, Actress, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia