SWISS-TOWER 24/07/2023

Vijay Babu | പരാതിക്കാരിയായ നടിയുമായി നടന്നത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം; കേസ് കെട്ടിച്ചമച്ചതെന്നും വിജയ് ബാബു

 


ADVERTISEMENT

കൊച്ചി: (www.kvartha.com) പരാതിക്കാരിയായ നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് ചോദ്യം ചെയ്യലില്‍ വിജയ് ബാബു. കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത് സ്റ്റേഷനില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ വിജയ് ബാബു അറിയിച്ചു.

 Vijay Babu | പരാതിക്കാരിയായ നടിയുമായി നടന്നത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം; കേസ് കെട്ടിച്ചമച്ചതെന്നും വിജയ് ബാബു

സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. അതേസമയം ഹൈകോടതി ഉത്തരവുള്ളതിനാല്‍ പൊലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ വ്യാഴാഴ്ച ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യം എതിര്‍ക്കാനുള്ള തെളിവ് സമാഹരിക്കാനാണ് പൊലീസിന്റെ ശ്രമം.

നേരത്തെ, അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. കഴിഞ്ഞദിവസം നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് വിജയ് ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

Keywords: Molest accused actor-producer Vijay Babu returns from Dubai, questioned, Kochi, News, Police, High Court of Kerala, Bail plea, Arrest, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia