Cong leader against Modi | മോഡി ഹിറ്റ്ലറെപ്പോലെ മരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; പ്രധാനമന്ത്രിക്കെതിരായ അസഭ്യമായ പരാമര്‍ശങ്ങളെ അംഗീകരിക്കുന്നില്ലെന്ന് പാര്‍ടി

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോഡി ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറെപ്പോലെയാണ് പെരുമാറുന്നതെന്നും ഹിറ്റ്‌ലറുടെ പാത പിന്തുടരുകയാണെങ്കില്‍ ഹിറ്റ്ലറെപ്പോലെ മരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബോധ് കാന്ത് സഹായ് പറഞ്ഞു. അതേസമയം കേന്ദ്രസര്‍കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ജന്തര്‍ മന്തറില്‍ പാര്‍ടി നടത്തിയ സത്യാഗ്രഹ സമരത്തില്‍ നടത്തിയ ഈ പ്രസ്താവനയില്‍ നിന്ന് കോണ്‍ഗ്രസ് അകലം പാലിച്ചു. പ്രധാനമന്ത്രിക്കെതിരായ അസഭ്യമായ പരാമര്‍ശങ്ങളെ അംഗീകരിക്കുന്നില്ലെന്ന് പാര്‍ടി പറഞ്ഞു.
            
Cong leader against Modi | മോഡി ഹിറ്റ്ലറെപ്പോലെ മരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; പ്രധാനമന്ത്രിക്കെതിരായ അസഭ്യമായ പരാമര്‍ശങ്ങളെ അംഗീകരിക്കുന്നില്ലെന്ന് പാര്‍ടി

ബിജെപി ഭരണത്തെ കൊള്ളക്കാരുടെ സര്‍കാര്‍ എന്നാണ് സഹായി വിശേഷിപ്പിച്ചത്. 'ഇത് കൊള്ളക്കാരുടെ സര്‍കാരാണ്. മോദി ഒരു റിംഗ് മാസ്റ്ററെ പോലെയാണ് പെരുമാറുന്നതെന്നും സ്വേച്ഛാധിപതിയുടെ വേഷമാണ് സ്വീകരിച്ചിരിക്കുന്നത്', അദ്ദേഹത്തെ ഉദ്ധരിച്ച് ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു. 'അദ്ദേഹം ഹിറ്റ്ലറെ പോലും മറികടന്നതായി എനിക്ക് തോന്നുന്നു. സൈന്യത്തിനകത്ത് നിന്ന് 'കാക്കി' എന്ന സംഘടനയും ഹിറ്റ്ലര്‍ ഉണ്ടാക്കിയിരുന്നു. മോദി ഹിറ്റ്‌ലറുടെ പാത പിന്തുടരുകയാണെങ്കില്‍, ഹിറ്റ്‌ലറെപ്പോലെ മരിക്കും, ഇത് ഓര്‍ക്കുക,'സഹായി പറഞ്ഞു.

മോദി സര്‍കാരിന്റെ ഏകാധിപത്യ മനോഭാവത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് തുടര്‍ചയായി പോരാടുമെന്ന് പാർടി വക്താവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിക്കെതിരായ അസഭ്യമായ പരാമര്‍ശങ്ങളെ അംഗീകരിക്കുന്നില്ലെന്നും ഗാന്ധിയന്‍ തത്വങ്ങള്‍ക്കനുസൃതമായി പാര്‍ടിയുടെ പോരാട്ടം തുടരുമെന്നും രമേശ് പറഞ്ഞു. പദ്ധതി യുവജന വിരുദ്ധമാണെന്നും സൈന്യത്തെ നശിപ്പിക്കുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Keywords: Modi will die Hitler’s death: Cong leader Subodh Kant Sahai, National, News, Newdelhi, Top-Headlines, Prime Minister, Narendra Modi, Congress, Death, BJP, Party.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia