Follow KVARTHA on Google news Follow Us!
ad

Sahana’s death | പൊലീസ് കണ്ടെടുത്ത ശഹനയുടെ ഡയറിയില്‍ ഭര്‍ത്താവ് സജ്ജാദിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍; ക്രൂരമായ പീഡനങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാം എന്നും കണ്ടെത്തല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kozhikode,News,Actress,Hang Self,Dead Body,Police,Allegation,Trending,Kerala,
കോഴിക്കോട്: (www.kvartha.com) കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പരസ്യചിത്ര മോഡലും നടിയുമായ ശഹനയെ ഭര്‍ത്താവ് സജ്ജാദും ഭര്‍തൃവീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ച ശഹനയുടെ ഡയറിക്കുറിപ്പുകളിലാണ് ഇക്കാര്യം പരാമര്‍ശിച്ചുട്ടുള്ളത്. സജ്ജാദ് തല്ലിയതായും ശഹന കുറിച്ചിട്ടുണ്ട്.

Model Sahana’s death: Diary reveals she faced torture from her husband, Kozhikode, News, Actress, Hang Self, Dead Body, Police, Allegation, Trending, Kerala

ശഹനയുടെ സഹോദരന്‍ ഡയറി അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി. മേയ് 13നു പുലര്‍ചെയാണ് വാടകവീട്ടിലെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ ശഹനയുടെ മൃതദേഹം കണ്ടെത്തിയത്. പിറന്നാള്‍ ദിവസമാണ് ശഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ടം റിപോര്‍ട്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഭര്‍ത്താവ് സജ്ജാദ് ജില്ലാ ജയിലില്‍ കഴിയുകയാണ്.

ഇയാള്‍ ലഹരിക്ക് അടിമയാണെന്നും വില്‍പന നടത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാരകശേഷിയുള്ള മയക്കുമരുന്നുകള്‍ കണ്ടെത്തിയിരുന്നു. ശഹനയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് കുടുംബം ഉറച്ചുവിശ്വസിക്കുന്നത്. 20-ാം പിറന്നാളിന് മകള്‍ എല്ലാവരേയും ക്ഷണിച്ചിരുന്നുവെന്നും അവള്‍ക്ക് മരിക്കാന്‍ ഭയമാണെന്നും ഉമ്മയും സഹോദരനും പറയുന്നു.

വിവാഹത്തിനുശേഷം ഭര്‍ത്താവില്‍നിന്നും കുടുംബാംഗങ്ങളില്‍ നിന്നും താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് ശഹനയുടെ ഡയറിക്കുറിപ്പുകളിലുള്ളത്. വീട്ടില്‍ തനിക്ക് ജോലിക്കാരുടെ സ്ഥാനം പോലും ഉണ്ടായിരുന്നില്ല. കുടുംബത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന് സജ്ജാദും കൂട്ടുനിന്നുവെന്നും ശഹന ഡയറിയില്‍ കുറിച്ചു. താന്‍ മോഡലിങ്ങിലൂടെ സമ്പാദിച്ച പണമെല്ലാം സജ്ജാദും കുടുംബവും തട്ടിയെടുത്തു. തനിക്ക് ഭക്ഷണം പോലും തരുന്നില്ല. കൂടാതെ സ്വര്‍ണമെല്ലാം കുടുംബക്കാര്‍ വിറ്റുവെന്നും ശഹന കുറിച്ചിട്ടുണ്ട്.

സെന്‍ജുവിന്റെ (സജ്ജാദ്) ഉമ്മയ്ക്കു വേണ്ടത് ജോലിക്കാരിയെ ആണ്, മരുമകളെ അല്ല. അവര്‍ക്ക് എന്നെ കുറ്റം പറഞ്ഞു കൊന്നാലേ സമാധാനമാകൂ. വീട് മാറാമെന്ന് സെന്‍ജു പറഞ്ഞിട്ടുണ്ട്' ഡയറിയുടെ തുടക്കത്തില്‍ ശഹന എഴുതിയത് ഇങ്ങനെ.

'എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി. ഞാന്‍ അവനെ മാത്രം വിശ്വസിച്ച് വന്നതാണ് ഈ വീട്ടില്‍. എന്നിട്ട് സെന്‍ജു പോലും എന്നെ ഇത്തിരി പോലും മനസ്സിലാക്കിയില്ല. ഈ വീട്ടില്‍ എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല. ഞാന്‍ വെറും വേസ്റ്റ്. സെന്‍ജു പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. സെന്‍ജു ഞാന്‍ വിചാരിക്കും പോലെ ഒരാളല്ല' ശഹന ഡയറിയില്‍ കുറിച്ചു.

'സെന്‍ജു എന്നെ കുറേ തല്ലി. സെന്‍ജുവും വീട്ടുകാരും കൂടി എന്റെ അടുത്ത് വഴക്കുണ്ടാക്കി. ഇങ്ങനെ പോയാല്‍ ഞാന്‍ ഉണ്ടാവില്ല. സെന്‍ജു എന്റെ കൂടെ ഉണ്ടാകും എന്നു കരുതി. ഇപ്പോള്‍ സെന്‍ജു പോലും കൂടെയില്ല. എനിക്ക് മെന്റലാകും. ഇതുവരെ ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഉമ്മ എന്നെ സ്‌നേഹിച്ച പോലെ ഇതുവരെ എന്നെ ആരും സ്‌നേഹിച്ചിട്ടില്ല' ശഹന ഡയറിയില്‍ കുറിച്ചു.

അതിനിടെ ഡയറി കണ്ടെത്തിയത് അന്വേഷണത്തെ സഹായിക്കുമെന്ന് കോഴിക്കോട് മെഡികല്‍ കോളജ് എസിപി കെ സുദര്‍ശന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള പീഡനങ്ങളെക്കുറിച്ചാണ് അതില്‍ എഴുതിയിട്ടുള്ളത്. ഇങ്ങനെ പോയാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അതില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: Model Sahana’s death: Diary reveals she faced torture from her husband, Kozhikode, News, Actress, Hang Self, Dead Body, Police, Allegation, Trending, Kerala.

Post a Comment