SWISS-TOWER 24/07/2023

MV Govindan | മനുഷ്യസ്‌നേഹമാണ് ഗുരു മുന്നോട്ടുവച്ച സന്ദേശമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

 


ADVERTISEMENT

തലശേരി: (www.kvartha.com) മനുഷ്യസ്‌നേഹമാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച സന്ദേശമെന്നു മന്ത്രി എം വി ഗോവിന്ദന്‍. ശിവഗിരി തീര്‍ഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ കനക ജൂബിലിയുടെയും മലബാര്‍ മേഖല ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ തീര്‍ഥാടന നവതി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Aster mims 04/11/2022


 MV Govindan | മനുഷ്യസ്‌നേഹമാണ് ഗുരു മുന്നോട്ടുവച്ച സന്ദേശമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ജാതി മത വേര്‍തിരിവില്ലാതെ എല്ലാവരെയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോയ ഗുരുവിന്റെ ദര്‍ശനം ഉള്‍ക്കൊണ്ട് വേണം വര്‍ത്തമാനകാലത്ത് ജീവിക്കാന്‍. മതനിരപേക്ഷ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങള്‍ക്ക് ഗുരുദര്‍ശനം ഊര്‍ജമാണ്. വൈവിധ്യങ്ങളിലെ ഏകത്വം രാജ്യത്തിന്റെ പ്രത്യേകതയാണ്. ഇതാണ് ഗുരു മുന്നോട്ടുവച്ചത്.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം മതഭ്രാന്തിനെതിരായ മരുന്നാണ്. വര്‍ഗീയതകള്‍ പരസ്പരം ഏറ്റുമുട്ടിയാല്‍ ഏതെങ്കിലും ഒന്ന് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യില്ല. മറിച്ച് രണ്ടു വര്‍ഗീയതയും പരസ്പരം ശക്തിപ്പെടും. ഗുരുവിന്റെ ദര്‍ശനം മനുഷ്യപുരോഗതിക്കാണ്. വര്‍ഗീയതയും സംഘര്‍ഷങ്ങളും ഒഴിവാക്കപ്പെടാന്‍ ഗുരുദര്‍ശനം മുറുകെ പിടിക്കണമെന്നും മന്ത്രി ഗോവിന്ദന്‍ പറഞ്ഞു.

എ എന്‍ ശംസീര്‍ എം എല്‍ എ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ആമുഖ പ്രസംഗം നടത്തി. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സചിതാനന്ദ സ്വാമികള്‍ അനുഗ്രഹഭാഷണം നടത്തി. നവതി ആഘോഷം സെക്രടറി ഗുരുപ്രസാദ് സ്വാമികള്‍ നവതി സന്ദേശം നല്‍കി.

ഹൗസിങ് ബോര്‍ഡ് അംഗം കാരായി രാജന്‍, കെ ആര്‍ മനോജ് , ടി കെ രാജന്‍, ജ്ഞാനോദയ യോഗം ഡയറക്ടര്‍ സി ഗോപാലന്‍, സ്വാഗതസംഘം വര്‍കിങ് ചെയര്‍മാന്‍ കെ സത്യന്‍, ഗുരുധര്‍മ പ്രചരണ സഭ അംഗം ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.

Keywords:  Minister MV Govindan about Sree Narayan Guru Policy, Thalassery, News, Religion, Minister, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia