Minister announces | കെഎസ്ആര്‍ടിസിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി; എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം ലഭിക്കാത്തതില്‍ തൊഴിലാളികള്‍ക്ക് അമര്‍ഷം

 


തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി. യൂണിയനുകളുമായി നടത്തിയ ചര്‍ചയ്ക്ക് ശേഷമാണ് ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം മെയ് മാസം അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം ലഭിക്കാത്തതില്‍ തൊഴിലാളികള്‍ക്ക് അമര്‍ഷമുണ്ടെന്നും സമരം തുടരുമെന്നും പണിമുടക്കിലേക്ക് കടക്കില്ലെന്നും യൂനിയനുകള്‍ അറിയിച്ചു.
   
Minister announces | കെഎസ്ആര്‍ടിസിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി; എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം ലഭിക്കാത്തതില്‍ തൊഴിലാളികള്‍ക്ക് അമര്‍ഷം

  കഴിഞ്ഞദിവസം മൂന്ന് അംഗീകൃത യൂനിയനുകളുമായി മന്ത്രി ചര്‍ച നടത്തി. അക്രമസമരങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ശമ്പളപ്രതിസന്ധി തുടരുന്നതിനിടെയാണ് ചര്‍ച നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ചയ്ക്ക് ശേഷമാണ് ഉടന്‍ ശമ്പളം നല്‍കിതീര്‍ക്കുമെന്ന് മന്ത്രി അറിയിച്ചത്. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.

അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കില്ലെങ്കിലും സമരം ശക്തമാക്കുമെന്നും ചര്‍ചയില്‍ പൂര്‍ണതൃപ്തരല്ലെന്നും സമരം തുടരുമെന്നും ടിഡിഎഫ്, ബിഎംഎസ് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.

Keywords:  Minister announces immediate payment of salaries to KSRTC in May, News, Kerala, Top-Headlines, KSRTC, Salary, Transport, Minister, Discussion, MLA, BMS, Antory Raju, Legislative Assembly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia