സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പാല്‍വാങ്ങാനായി മില്‍മാ ബൂതിലെത്തിയ സത്താര്‍ പാല്‍വാങ്ങിയ ശേഷം കവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ നിരോധിച്ചതിനാല്‍ നല്‍കാനാവില്ലെന്ന് ഹാരിസ് അറിയിച്ചതോടെ ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടാവുകയായിരുന്നു.
തുടര്‍ന്ന് പ്രതി ഹാരിസിനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഹാരിസിന്റെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Milma Booth Owner Assaulted; Man Arrested , Kannur, News, Arrested, Attack, Complaint, Police, Kerala, Local News.