SWISS-TOWER 24/07/2023

Migrant labour killed | 'കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളിയെ പട്ടാപ്പകല്‍ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി'; കൃത്യത്തിനുശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി

 


ADVERTISEMENT

കോട്ടയം: (www.kvartha.com) കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളിയെ പട്ടാപ്പകല്‍ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. കൃത്യത്തിനുശേഷം സമീപത്തെ റെയില്‍വേ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

കെട്ടിടനിര്‍മാണ തൊഴിലാളിയായ ശശീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
Aster mims 04/11/2022

Migrant labour killed | 'കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളിയെ പട്ടാപ്പകല്‍ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി'; കൃത്യത്തിനുശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കൊല്ലപ്പെട്ടയാളും പ്രതിയും ഒഡീഷ സ്വദേശികളാണ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. ഇരുവരും കേരളത്തിലെത്തി കെട്ടിട നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നത്.

പ്രതി രാഗേന്ദ്ര ഗൗഡ ശശീറിനെ കോട്ടയം നഗരത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഗുഡ് ഷെഡ് റോഡിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം സമീപത്തെ റെയില്‍വേ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്.

തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് പൊലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
Keywords: Migrant labour killed in Kottayam city, Kottayam, News, Local News, Criminal Case, Killed, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia