Follow KVARTHA on Google news Follow Us!
ad

Assault Complaint | നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കാര്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി പരാതി; അധികാരപരിധി ചൂണ്ടിക്കാട്ടി പൊലീസ് സഹായം നിഷേധിച്ചെന്ന് ആരോപണം

Meerut Medical College student accuses cab driver of assaulting her; police refuse help citing \#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മീററ്റ്: (www.kvartha.com) നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കാര്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടി പൊലീസിനെ സമീപിച്ചെങ്കിലും അധികാരപരിധി ചൂണ്ടിക്കാട്ടി പൊലീസ് സഹായിച്ചില്ലെന്നും വിമര്‍ശനം. ഉത്തര്‍പ്രദേശിലാണ് സംഭവം. മീററ്റ് മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ഥി മെയ് 30 ന് ന്യൂഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് പോകാന്‍ ഒരു വാഹനം വാടകയ്ക്ക് വിളിച്ചിരുന്നു. യാത്രയ്ക്കിടെ ഡ്രൈവര്‍ ശീതളപാനീയം നല്‍കുകയും അബോധാവസ്ഥയിലായപ്പോള്‍ തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തുമെന്നാണ് യുവതിയുടെ പരാതി.
      
Meerut Medical College student accuses cab driver of assaulting her; police refuse help citing jurisdiction, National, News, Top-Headlines, Uttar Pradesh, Assault, Complaint, Police, Medical College, Police Station, Delhi, Student.

ശേഷം വിദ്യാര്‍ഥിനിയെ മോദിനഗറിലെ കദ്രാബാദ് പ്രദേശത്തെ വയലില്‍ ഉപേക്ഷിച്ചുവെന്നാണ് ആരോപണം. ബോധം വന്നപ്പോള്‍ തളര്‍ന്ന അവസ്ഥയിലായിരുന്നു എങ്കിലും താന്‍ പര്‍താപൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതായി ഇരയായ പെണ്‍കുട്ടി അവകാശപ്പെട്ടു, എന്നാല്‍ സംഭവം നടന്നത് മോദിനഗര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ അവിടെ പോകാന്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ പെണ്‍കുട്ടിയോട് പറഞ്ഞതായി 'ദൈനിക് ജാഗ്രന്‍' റിപോര്‍ട് ചെയ്തു. അധികാരപരിധിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിയെ പൊലീസ് സഹായിക്കാതിരുന്നതിനെതിരെ വലിയവിമര്‍ശനമാണ് ഉയരുന്നത്.

പെണ്‍കുട്ടി വ്യാഴാഴ്ച മോഡിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പെൺകുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഡെല്‍ഹിയിലെ ലജ്പത് നഗര്‍ സ്വദേശിയും മീററ്റ് മെഡികല്‍ കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥിനിയുമാണ് പരാതിക്കാരി.

Keywords: Meerut Medical College student accuses cab driver of assaulting her; police refuse help citing jurisdiction, National, News, Top-Headlines, Uttar Pradesh, Assault, Complaint, Police, Medical College, Police Station, Delhi, Student.
< !- START disable copy paste -->

Post a Comment