Medical students in crisis | യുദ്ധം തീര്‍ന്നില്ല, പഠനം പുനരാരംഭിച്ചില്ല; യുക്രൈയ്‌നില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുവന്ന മെഡികല്‍ വിദ്യാർഥികള്‍ പെരുവഴിയില്‍

 


കണ്ണൂര്‍: (www.kvartha.com) യുക്രൈയ്‌നില്‍ മെഡികല്‍ വിദ്യാഭ്യാസ പഠനം നടത്തവേ യുദ്ധം കാരണം നാട്ടിലേക്ക് തിരിച്ചുവന്ന വിദ്യാർഥികളുടെ ഭാവിയില്‍ അനിശ്ചിതത്വം തുടരുന്നു. റഷ്യ- യുക്രൈയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മലയാളികളായ പതിനാലായിരത്തോളം വിദ്യാർഥികള്‍ തിരിച്ചുവന്നത്. ഇതോടെ ഇവരുടെ പഠനവും അവതാളത്തിലാവുകയായിരുന്നു. യുക്രൈയിനില്‍ നിന്നും തിരിച്ചുവന്നവര്‍ക്ക് മറ്റുരാജ്യങ്ങളില്‍ പഠനം തുടരാമെന്ന് സര്‍വകലാശാലകള്‍ അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
  
Medical students in crisis | യുദ്ധം തീര്‍ന്നില്ല, പഠനം പുനരാരംഭിച്ചില്ല; യുക്രൈയ്‌നില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുവന്ന മെഡികല്‍ വിദ്യാർഥികള്‍ പെരുവഴിയില്‍

യുദ്ധം കാരണം പഠനം വഴിമുട്ടിയ വിദ്യാർഥികള്‍ക്ക് റഷ്യ അവിടെ വിദ്യാഭ്യാസം തുടരാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും യുക്രൈയ്ന്‍ സര്‍വകലാശാലകള്‍ തള്ളിക്കളയുകയായിരുന്നു. പോളൻഡ്, ഹംഗറി, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുവേണമെങ്കില്‍ സമാന്തര വിദ്യാഭ്യാസം നടത്താമെന്നാണ് യുക്രൈയ്ന്‍ സര്‍വകലാശാലകളുടെ നിലപാട്. റഷ്യ- യുക്രൈയ്ന്‍ യുദ്ധം പൂര്‍ണമായി അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പൂര്‍ണമായും സര്‍വകലാശാലകള്‍ തുറന്നുപ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ഇവിടെ അവധിക്കാലമായതിനാല്‍ താല്‍കാലികമായി മെഡികല്‍ വിദ്യാർഥികളുടെ പഠനം മുടങ്ങില്ലെന്ന ആശ്വാസമുണ്ട്.

എന്നാല്‍ രണ്ടും മൂന്നും വര്‍ഷത്തെ വിദ്യാർഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുന്നത് തിരിച്ചടിയായിട്ടുണ്ട്. പലസര്‍വകലാശാലകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കിട്ടിയതെല്ലാം പെറുക്കി ബങ്കറില്‍ കഴിയവേ പാലായനം ചെയ്യപ്പെട്ട മലയാളി വിദ്യാർഥികള്‍ പാഠപുസ്തകങ്ങളോ മറ്റുകാര്യങ്ങളോയില്ലാതെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പുനര്‍ പഠനം നടത്താന്‍ കഴിയുമോയെന്ന സാധ്യതയാണ് വിദ്യാർഥികള്‍ അന്വേഷിക്കുന്നത്. വിദേശസര്‍വകലാശാലകളില്‍ നിന്നും മെഡികല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇവിടെ പ്രാക്ടീസ് ചെയ്യണമെങ്കില്‍ എലിജിബിലിറ്റി ടെസ്റ്റ് എഴുതി പാസാവേണ്ടതുണ്ട്. എന്നാല്‍ തുടര്‍ചയായി പഠനം മുടങ്ങുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia