Effects of MDMA | ആരുപറഞ്ഞു എംഡിഎംഎ അപകടകാരിയില്ലെന്ന്; ആളെക്കൊല്ലും സിന്തറ്റിക്ക് മയക്കുമരുന്നിത്

 


കണ്ണൂര്‍: (www.kvartha.com) എംഡിഎംഎയടക്കമുള്ള സിന്തറ്റിക് മയക്കുമരുന്ന് പാര്‍ശ്വഫലങ്ങള്‍ കുറവുള്ളതാണെങ്കിലും ഉന്മേഷദായകമാണെന്നുമുള്ള തെറ്റായ പ്രചാരണം പലപ്പോഴും വിവിധ കോണുകളില്‍ നിന്നുമുയര്‍ന്നുവരുന്നുണ്ട്. യുവതലമുറ സിന്തറ്റിക് മയക്കുമരുന്നില്‍ ആകൃഷ്ടരാവാന്‍ ഇതാണ് കാരണമെന്നുമുള്ള വിശദീകരണവും ഇതിനോടൊപ്പം വരാറുണ്ട്. എന്നാല്‍ കേട്ടതല്ല സത്യം. ഇരുപതാംനൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി പറയുന്നതുപോലെ മയക്കുമരുന്നെല്ലാം ഡേര്‍ടി ബിസിനസാണ്, ആളെക്കൊല്ലിക്കും. സിന്തറ്റിക് മയക്കുമരുന്ന് അതീവമാരകമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഇതുപയോഗിക്കുകയും പിന്നീട് അതിന്റെ കെണിയില്‍ നിന്നും രക്ഷപ്പെടുന്നവരുടെ അനുഭവസാക്ഷ്യവും ഇതുതന്നെയാണ് തെളിയിക്കുന്നത്.
                 
Effects of MDMA | ആരുപറഞ്ഞു എംഡിഎംഎ അപകടകാരിയില്ലെന്ന്; ആളെക്കൊല്ലും സിന്തറ്റിക്ക് മയക്കുമരുന്നിത്

ഇതുതുടര്‍ചയായി കഴിച്ചാല്‍ പല്ലുകള്‍ കൊഴിയും. വായയിലെ തൊലിയെല്ലാം അടര്‍ന്നു പോകും. ഇങ്ങനെയൊക്കെയാണ് ഇതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരിക. ഡിജെ പാര്‍ടികളിലും മറ്റും ഉന്മേഷവും ഊര്‍ജവും നിലനിര്‍ത്തുന്നതിനാണ് സിന്തറ്റിക് മയക്കുമരുന്ന് വിതരണം നല്‍കുന്നത്. ഇതുപയോഗിച്ചാല്‍ 12 മണിക്കൂര്‍ സജീവമായി സ്റ്റാമിനയോടെ ഓടാനും ചാടാനും ഡാന്‍സ് കളിക്കാനും അധ്വാനിക്കാനും കഴിയുമെന്നാണ് പറയുന്നത്. ശരീരം അറിയുക പോലുമില്ല. എന്നാല്‍ ആദ്യമൊക്കെ പ്രതിഷേധിക്കാത്ത ശരീരം പിന്നീട് ഇതിനോട് നിസഹകരിക്കാന്‍ തുടങ്ങും. ഇതിന്റെ ആദ്യപടി ഉറക്കം സ്ഥിരമായി നഷ്ടപ്പെടലാണ്. പിന്നീട് ഭക്ഷണത്തോട് വിരക്തി തോന്നിതുടങ്ങും.

നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം താറുമാറാവാന്‍ തുടങ്ങുന്നതോടെ സ്വന്തം നിയന്ത്രണം നഷ്ടമാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മൂന്ന് വര്‍ഷം കൊണ്ടു മരണം വരെ സംഭവിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വല്ലപ്പോഴും എംഡിഎംഎ പോലുള്ള മാരകമരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മദ്യപാനം, പുകവലി എന്നിവയെക്കാള്‍ നൂറിരട്ടി മാരകമാണ് സിന്തറ്റിക് മയക്കുമരുന്നുകള്‍. ബെംഗ്ളുറു അടക്കമുള്ള വന്‍നഗരങ്ങളില്‍ നിന്നാണ് ഇവ കേരളത്തിലെത്തുന്നത്. ഇത്തരം മയക്കുമരുന്ന് മാഫിയയുടെ വലയില്‍ വീഴുന്നതാകട്ടെ ഭാവിയുടെ പ്രതീക്ഷകളായ യുവതലമുറയും.

Keywords:  Latest-News, Kerala, Kannur, Top-Headlines, Drugs, Health, National, People, MDMA, Effects of MDMA, MDMA is really dangerous.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia