SWISS-TOWER 24/07/2023

Manju Warrier in 'AK 61' | അജിത് നായകനായെത്തുന്ന 'എകെ 61' ചിത്രത്തില്‍ മഞ്ജു വാര്യരും; ചിത്രീകരണം പൂനെയില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) അജിത് നായകനായെത്തുന്ന 'എകെ 61' ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നു. വലിമൈയുടെ വിജയത്തിന് ശേഷം എച് വിനോദും നടന്‍ അജിത്തും ഒന്നിക്കുന്ന ടീമിനൊപ്പം എകെ 61' ടീമിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിക്കുമെന്നാണ് റിപോര്‍ട്. ഈ വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ പൂനെയില്‍ ആരംഭിക്കുന്ന അടുത്ത ചിത്രീകരണത്തിലേക്കും ജോയിന്‍ ചെയ്യുന്നുവെന്നാണ് റിപോര്‍ടുകള്‍. ഹൈദരാബാദിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതോടെ ഇനി ചിത്രീകരണം നടക്കാനിരിക്കുന്നത് പൂനെയിലാണ്.

Manju Warrier in 'AK 61' | അജിത് നായകനായെത്തുന്ന 'എകെ 61' ചിത്രത്തില്‍ മഞ്ജു വാര്യരും; ചിത്രീകരണം പൂനെയില്‍

ഒരു കവര്‍ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന എകെ 61ല്‍ ഒരു പ്രധാന കഥാപാത്രത്തെയാകും മഞ്ജു വാര്യര്‍ അവതരിപ്പിക്കുക എന്നാണ് റിപോര്‍ട്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാണം. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്.
സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിച്ച ജാക് ആൻഡ്ജില്‍ ആണ് മഞ്ജു വാര്യരുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മഞ്ജുവിന്റെ അടുത്ത ചിത്രം മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം റിലീസിനായി കാത്തിരിക്കുന്നു.

'എകെ 61' മോഹന്‍ലാല്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തെ ചിത്രത്തില്‍ ലാല്‍ ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മുന്‍പും നിരവധി തമിഴ് സിനിമകളില്‍ സാന്നിധ്യം അറിയിച്ച താരം ഇതില്‍ അഭിനയിക്കാന്‍ സമ്മതിച്ചുവോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടിയിരിക്കുന്നു. ഒരു മുതിര്‍ന്ന പൊലീസ് കമീഷണറുടെ കഥാപാത്രമാണ് ഇത്. ഈ റോളിലേക്ക് പരിഗണനയിലുള്ള മറ്റൊരാള്‍ തെലുങ്ക് താരം നാഗാര്‍ജുനയാണ്.

Keywords: Manju Warrier to join Ajith 'AK 61' team soon, News, Kerala, Top-Headlines, chennai, Actor, Actress, Manju Warrier, Pune, Hyderabad, Director, Release, Ajith, Mohanlal, Nagarjuna, Police Commissioner,Cinema,Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia