Man electrocuted | പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോകേറ്റ് ഒരാള്‍ മരിച്ചു

 


തിരുവനന്തപുരം: (www.kvartha.com) പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോകേറ്റ് ഒരാള്‍ മരിച്ചു. കല്ലറയ്ക്കടുത്ത് പാങ്ങോട് ഭരതന്നൂര്‍ സ്വദേശി അജിമോനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് പ്രദേശവാസികള്‍ അജി വഴിയില്‍ മരിച്ച് കിടക്കുന്നത് കണ്ടത്.

Man electrocuted | പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോകേറ്റ് ഒരാള്‍ മരിച്ചു

വ്യാഴാഴ്ച രാത്രിയിലാവും അപകടമെന്നാണ് സംശയിക്കുന്നത്. കൂലിപ്പണിക്കാരനായ അജി ചെല്ലാംപച്ച കോളനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തില്‍ പെട്ടത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചു. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലെത്തിച്ചു.

Keywords: Man electrocuted in Thiruvananthapuram, Thiruvananthapuram, News, Local News, Obituary, Dead, Dead Body, Police, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia